തിരുവനന്തപുരം: കാസർകോട് ലോക്സഭ മണ്ഡലത്തിൽ സി.പി.എം പഞ്ചായത്തംഗം ഉൾപ്പെടെ മൂ ന്നുപേർ കള്ളവോട്ട് ചെയ്തത് മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ ശരിവെച്ചതോടെ എൽ.ഡി.എ ഫ് പ്രതിേരാധത്തിൽ. കാസർകോടിന് പുറമെ കണ്ണൂർ, മാവേലിക്കര, ആലപ്പുഴ മണ്ഡലങ്ങളിലു ം സമാന ആക്ഷേപം ഉയർന്നത് എൽ.ഡി.എഫിനെക്കാൾ സി.പി.എമ്മിനാണ് ഇത് തിരിച്ചടിയാവുക. മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസറുടെ നിഗമനം ഏറ്റെടുത്ത പ്രതിപക്ഷം ആക്രമണത്തിെൻറ മുന മുഖ്യമന്ത്രിക്കെതിരെ തിരിക്കുകകൂടി ചെയ്തതോടെ സി.പി.എം മറുപടി പറയേണ്ടിവരും.
കാസർകോട് മണ്ഡലത്തിൽ െപട്ട കണ്ണൂർ ജില്ലയിലെ ബൂത്തിലാണ് കള്ളവോട്ട് ആരോപണം യു.ഡി.എഫ് ഉന്നയിച്ചത്. ആദ്യം നിേഷധിച്ച സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി, വെബ്കാസ്റ്റിങ്ങിൽനിന്ന് ദൃശ്യങ്ങൾ മുറിച്ചെടുത്ത് ഒാപൺ വോട്ട് ചെയ്തവരെ കള്ളവോട്ട് ചെയ്തവരായി ചിത്രീകരിക്കുകയാണെന്നാണ് വാദിച്ചത്. ഇതാണ് മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ തിങ്കളാഴ്ച തള്ളിയത്. ആരോപണവിധേയയായ വനിത പഞ്ചായത്തംഗം രാജിവെച്ച് അന്വേഷണം നേരിടണമെന്നും ഇവർ ഉൾപ്പെടെ ക്രിമിനൽ നടപടിക്ക് വിധേയമാവണമെന്നുമുള്ള നിഗമനവും തിരിച്ചടിയായി.
നീതിപൂർവകമായി തെരഞ്ഞെടുപ്പ് നടത്താനുള്ള ബാധ്യത സംസ്ഥാന സർക്കാറിനാണ്, ജനഹിതം അട്ടിമറിക്കാൻ സി.പി.എം ശ്രമിെച്ചന്ന ആക്ഷേപമാണ് പ്രതിപക്ഷത്തിേൻറത്. മുഖ്യമന്ത്രി, സി.പി.എം സംസ്ഥാന സെക്രട്ടറി എന്നിവരെ പ്രതിക്കൂട്ടിലാക്കി ആക്രമിക്കുകയാണവർ. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം ഇത് മുൻനിർത്തിയാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷനും സമാന ആക്ഷേപം ഉന്നയിച്ചതോടെ വിശദീകരണം എന്ന ബാധ്യതയും ഇടത് നേതൃത്വത്തിനുണ്ട്. ദേശീയതലത്തിൽ സംഘ്പരിവാറിന് പുതിയ ആയുധവുമായി.
മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസറുടെ നിഗമനത്തിൽ നിയമ വശങ്ങൾ ഉൾപ്പെടെ പരിശോധിക്കുമെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ ‘മാധ്യമ’ത്തോട് പറഞ്ഞു. പ്രാദേശികമായി എന്ത് നടന്നെന്ന് അന്വേഷിച്ച് നിയമപരമായ കാര്യങ്ങൾ ഉൾപ്പെടെ പരിശോധിക്കാനാണ് തീരുമാനം. ജില്ലയിൽ ഒരു ബൂത്തിലുണ്ടായ ആരോപണം എന്നനിലയിൽ വിഷയം കൈകാര്യം ചെയ്യാനാണ് നേരത്തേ സി.പി.എം തീരുമാനിച്ചത്.
എന്നാൽ, പഞ്ചായത്തംഗം കൂടി ഉൾപ്പെട്ടതോടെ വിശദമായി പരിശോധിക്കുമെന്നാണ് വിവരം. കംപാനിയൻ വോട്ട് രേഖപ്പെടുത്തുേമ്പാൾ ഫോറം നമ്പർ 14 പൂരിപ്പിച്ച് നൽകേണ്ടതുണ്ട്. ഇത് സീൽ ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്. കൂടാതെ ബൂത്തിലെ വോേട്ടഴ്സ് പട്ടിക, വോേട്ടഴ്സ് രജിസ്റ്റർ, മാർക്ക്ഡ് കോപ്പി, എത്ര വോട്ട് ചെയ്തു എന്നിവയും സീൽ ചെയ്ത് സൂക്ഷിക്കുകയാണ്. ഇത് തുറക്കണമെങ്കിൽ കോടതിയുടെയോ ചീഫ് ഇലക്ഷൻ കമീഷണറുടെയോ ഉത്തരവ് വേണം. ഇത് പരിശോധിക്കാതെ അന്തിമതീരുമാനത്തിൽ എത്താനാവില്ലെന്നനിലപാടാണ് സി.പി.എമ്മിന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.