Posted On
date_range Updated On
date_range സി.പി.എം നിലപാട് ബി.ജെ.പിയെ സഹായിക്കുന്നത് –ഫോർവേഡ് ബ്ലോക്ക്
ന്യൂഡൽഹി: മതേതര-ജനാധിപത്യ ശക്തികൾക്ക് കരുത്ത് പകരുന്നതിന് പകരം ബി.ജെ.പിയുടെ ഫാഷിസ്റ്റ് സ്വഭാവത്തെക്കുറിച്ച് തർക്കിക്കുന്നത് ബി.ജെ.പിയെയും ആർ.എസ്.എസിനെയും സഹായിക്കുന്നതിന് തുല്യമാണെന്ന് സി.പി.എം തിരിച്ചറിയണമെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ. മത ന്യൂനപക്ഷങ്ങളെയും ദലിത്, ആദിവാസികളെയും ഭയാശങ്കകളുടെ മുൾമുനയിൽ നിർത്തുകയും ഭരണഘടനയെയും ജനാധിപത്യ, മതേതര മൂല്യങ്ങളെയും അട്ടിമറിക്കുകയും ചെയ്തിരിക്കുകയാണ് ബി.ജെ.പിയും കേന്ദ്ര സർക്കാറും. അവരുടെ ജനവിരുദ്ധ നയങ്ങൾക്കും ജനാധിപത്യ ധ്വംസനങ്ങൾക്കുമെതിരെ മതേതര- ജനാധിപത്യ ശക്തികൾ ഒന്നിക്കേണ്ടത് കാലഘട്ടത്തിെൻറ ആവശ്യമായിരിക്കുന്നു. ഇൗ െഎക്യം വളർത്തിയെടുക്കാൻ ഇടതു പാർട്ടികൾക്ക് കഴിയണമെന്നും അദ്ദേഹം പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.