Posted On
date_range Updated On
date_range സമൂഹമാധ്യമങ്ങളിലെ വ്യാജ ഫോട്ടോ; പ്രതിപക്ഷ നേതാവ് പരാതി നല്കി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പമുള്ള വ്യാജ ഫോട്ടോക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സംസ്ഥാന പൊലീസ് മേധാവിക്കും സൈബര്‍ പൊലീസിലും പരാതി നല്കി. തൃക്കാക്കര തെരഞ്ഞെടുപ്പ് കാലത്ത് ഉമ തോമസിനൊപ്പമുള്ള ഫോട്ടോയാണ് മോര്‍ഫ് ചെയ്ത് ഇടത് അനുകൂല പ്രൊഫൈലുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.
ഫോട്ടോ എഡിറ്റ് ചെയ്ത്, ഉമയുടെ സ്ഥാനത്ത് സ്വപ്ന സുരേഷിനെ ചേര്‍ക്കുകയായിരുന്നു. 'കൈവിടരുത് തിരഞ്ഞെടുപ്പ് വരെ കട്ടക്ക് കൂടെ ഉണ്ടാവണം' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിച്ചത്. അപകീര്‍ത്തികരമായ സോഷ്യല്‍ മീഡിയ ലിങ്കുകള്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.