മുഖ്യമന്ത്രിയെ പരിഹസിച്ച് കോൺഗ്രസ് നേതാക്കൾ

കോഴിക്കോട്: ദിവസേനയുള്ള വാർത്താസമ്മേളനം അവസാനിപ്പിച്ചതായി അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോൺഗ്രസ് നേതാക്കൾ. ഇടവിട്ടുള്ള ദിവസങ്ങളിലാണ് ഇനി വാർത്താസമ്മേളനമുണ്ടാവുകയെന്ന് മുഖ്യമന്ത്രി ഇന്ന് അറിയിച് ചിരുന്നു. ഇതിന് പിന്നാലെയാണ് കെ.എം. ഷാജി എം.എൽ.എയുമായി ബന്ധപ്പെട്ട വിവാദത്തെ പരാമർശിച്ച് കോൺഗ്രസ് നേതാക്കൾ ഫേസ ്ബുക്കിൽ പരിഹാസവുമായി പോസ്റ്റ് ഇട്ടത്.

യ്യോ.. അപ്പോ നാളെ മുതൽ ആറുമണിത്തള്ള് ഇല്ലേ?
ഇങ്ങനൊന്നും ഒരാളോട് ചെയ്യരുത് ൻ്റെ ഷാജീ
-എന്ന് വി.ടി. ബൽറാം എം.എൽ.എ പോസ്റ്റ് ചെയ്തു.

Full View

കെ.എം. ഷാജിയോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് ഷാഫി പറമ്പിലിന്‍റെ പരിഹാസം.
ഇങ്ങനെയൊക്കെ ചെയ്യാവോ ?
നാളേം തമ്മില് കാണേണ്ടേ ?
ഇല്ലത്രെ .. നാളെ മുതൽ ഇല്ലത്രേ...
-എന്ന് ഷാഫി പോസ്റ്റ് ഇട്ടു.

Full View

നാളെ വൈകുന്നേരം 6 pm മുതൽ കട മുടക്കം... എന്നാണ് കെ.എസ്. ശബരീനാഥൻ എം.എൽ.എ പോസ്റ്റ് ചെയ്തത്.

Full View

Tags:    
News Summary - facebook post congress leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.