ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ബി.ജെ.പിക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ കിട്ടിയത് മൂന്നര കോടിയോളം വോട്ട് (39.7 ശതമാനം). ബി.എസ്.പിക്കും സമാജ്വാദി പാര്‍ട്ടിക്കും ലഭിച്ചത് രണ്ട് കോടിയില്‍ താഴെ ജനങ്ങളുടെ പിന്തുണ.
സീറ്റുകളുടെ എണ്ണത്തില്‍ നിലംപരിശായ ബി.എസ്.പി ആകെ വോട്ടുകളുടെ എണ്ണത്തില്‍ സമാജ്വാദി പാര്‍ട്ടിയെക്കാള്‍ മുന്നിലത്തെി. കേവലം 19 സീറ്റുകളുള്ള ബി.എസ്.പിക്ക് 22.2 ശതമാനം (1,92,81,352) വോട്ട് ലഭിച്ചപ്പോള്‍ 47 സീറ്റ് നേടിയ സമാജ് വാദി പാര്‍ട്ടിക്ക് 21.8 ശതമാനം (1,89,23, 689) വോട്ടേ ലഭിച്ചുള്ളൂ. കഴിഞ്ഞതവണ ഭരണം നഷ്ടപ്പെട്ടിട്ടും 26 ശതമാനം ലഭിച്ച സ്ഥാനത്താണ് ഇത്തവണ 22.2 ആയി കുറഞ്ഞത്. സമാജ്വാദി പാര്‍ട്ടിയുടെ വോട്ടുവിഹിതം 29 ശതമാനത്തില്‍നിന്ന് 21.8 ശതമാനത്തിലുമത്തെി.
ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 29 ശതമാനം നേടിയാണ് സമാജ് വാദി പാര്‍ട്ടി അധികാരത്തിലേറിയതെങ്കില്‍ ബി.ജെ.പി 39.7 ശതമാനം വോട്ടോടെയാണ് ഭരണം പിടിച്ചത്. ഇത്രയും കുടുതല്‍ വോട്ടുനേടി ഒരു പാര്‍ട്ടിയും ഉത്തര്‍പ്രദേശിന്‍െറ ചരിത്രത്തില്‍ ഭരണം പിടിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ 15 ശതമാനത്തില്‍നിന്നാണ് ഈ വളര്‍ച്ച. അതേസമയം 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടിങ് ശതമാനത്തെക്കാള്‍ അല്‍പം കുറവാണിത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 12 ശതമാനം വോട്ടു ലഭിച്ച കോണ്‍ഗ്രസിന് സഖ്യമുണ്ടായിട്ടും 6.2 ശതമാനംകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. രാഷ്ട്രീയ ലോക്ദളിന്‍െറ വോട്ടുവിഹിതം രണ്ട് ശതമാനത്തില്‍നിന്ന് 1.8 ആയും കുറഞ്ഞു. കോണ്‍ഗ്രസിനെക്കാള്‍ നാല് സീറ്റ് കുറവുള്ള ബി.ജെ.പിയാണ് ഗോവയില്‍ 32.5 ശതമാനം നേടി വോട്ടുവിഹിതത്തില്‍ മുന്നില്‍. കോണ്‍ഗ്രസിന് ലഭിച്ചത് 28.4 ശതമാനം വോട്ട്. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിക്ക് 11.3 ശതമാനം വോട്ടുണ്ട്. പഞ്ചാബില്‍ 38.5 ശതമാനം കോണ്‍ഗ്രസിനും 25.2 ശതമാനം ശിരോമണി അകാലിദളിനും 23.7 ശതമാനം ആം ആദ്മി പാര്‍ട്ടിക്കും വോട്ടുവിഹിതം ലഭിച്ചപ്പോള്‍ ബി.ജെ.പിക്ക് 5.4 ശതമാനമാണ്. ഉത്തരാഖണ്ഡില്‍ 46.5 ശതമാനം ബി.ജെ.പിക്കും 33.5 ശതമാനം കോണ്‍ഗ്രസിനും ഏഴു ശതമാനം ബി.എസ്.പിക്കും വോട്ടുവിഹിതം ലഭിച്ചു. മണിപ്പൂരില്‍ ബി.ജെ.പിക്ക് 36.3 ശതമാനവും കോണ്‍ഗ്രസിന് 35.1 ശതമാനവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.