ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മത്സരരംഗത്തുള്ള എം.എല്‍.എമാരുടെ ആസ്തി അഞ്ചു വര്‍ഷംകൊണ്ട് 82 ശതമാനം വരെ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 311 എം.എല്‍.എമാര്‍ വീണ്ടും ജനവിധി തേടുന്നുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് ഇവരുടെ വരുമാനം ശരാശരി 3.49 കോടിയില്‍നിന്ന് 6.33 കോടി രൂപയിലേക്കാണ് ഉയര്‍ന്നത്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്‍െറ (എ.ഡി.ആര്‍) റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. ഉത്തര്‍പ്രദേശ് ഇലക്ഷന്‍ വാച്ചുമായി ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ബി.എസ്.പിയുടെ ഷാ ആലം ഉര്‍ഫ് ഗുദ്ദു ജമാലിയുടെ ആസ്തി അഞ്ചു വര്‍ഷത്തിനിടെ 64 കോടി രൂപയായി. ബി.എസ്.പിയുടെ തന്നെ നവാബ് കാസിം അലി ഖാന് 40 കോടിയും എസ്.പിയുടെ അനൂപ് കുമാര്‍ ഗുപ്തക്ക് 35 കോടിയുമാണ് ആസ്തി.
എസ്.പിയുടെ 162 എം.എല്‍.എമാരുടെ സമ്പാദ്യത്തില്‍ ശരാശരി വര്‍ധന രണ്ടു കോടിയിലേറെയാണ്. ബി.എസ്.പിയുടെ 57 പേരുടെ വര്‍ധന നാലു കോടിയാണ്. ബി.ജെ.പിയുടെ 55 എം.എല്‍.എമാരുടെ വരുമാനം രണ്ടു കോടിയിലേറെയാണ് കൂടിയത്. കോണ്‍ഗ്രസിന്‍െറ 19 പേരുടെ ആസ്തിയിലെ വര്‍ധനയും ശരാശരി രണ്ടു കോടിയിലേറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.