ഡി.എം.കെ നേതൃപദവി സ്റ്റാലിന്‍െറ കരങ്ങളിലേക്ക്

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ സ്റ്റാലിന്‍ ഡി.എം.കെയുടെ നേതൃസ്ഥാനത്തേക്ക്. ജയലളിത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തില്‍ അണ്ണാ ഡി.എം.കെയിലെ പിന്‍ഗാമിയാരാവുമെന്നത് തമിഴക രാഷ്ട്രീയത്തിന്‍െറ അകത്തളങ്ങളില്‍ ചര്‍ച്ചയാവുമ്പോഴാണ് കരുണാനിധി തന്‍െറ ഇളയമകനെ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് കൈപിടിച്ചുയുര്‍ത്തുന്നത്. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് കരുണാനിധി മനസ്സ് തുറന്നത്. 93കാരനായ കലൈഞ്ജര്‍ മുഴുസമയവും വീല്‍ചെയറിലാണ് യാത്ര ചെയ്യുന്നത്. ഡോക്ടര്‍മാര്‍ പൂര്‍ണ വിശ്രമം എടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. 

നാല് ദശാബ്ദ കാലത്തോളം ഡി.എം.കെയെ നയിച്ചുവന്ന കരുണാനിധി മകന്‍ സ്റ്റാലിന് വഴിമാറുന്ന ഈ ഘട്ടം പാര്‍ട്ടി ചരിത്രത്തില്‍ പുതിയ അധ്യായത്തിന് തുടക്കമിടുകയാണ്. സ്റ്റാലിന്‍െറ ഇതേവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ കരുണാനിധിക്ക് സംതൃപ്തിയാണുള്ളത്. പാര്‍ട്ടിയുടെ ദളപതിയായാണ് പ്രവര്‍ത്തകര്‍ സ്റ്റാലിനെ വിശേഷിപ്പിക്കാറ്. നേതൃസ്ഥാനം സ്റ്റാലിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് അപസ്വരങ്ങളില്ലാത്തത് കരുണാനിധിയുടെ രാഷ്ട്രീയചാതുര്യത്തിന്‍െറ തെളിവാണ്. 
ഡി.എം.കെയിലെ അമ്പഴകന്‍, ആര്‍ക്കാട്ട് വീരാസാമി, ദുരൈമുരുകന്‍ തുടങ്ങിയ തലമുതിര്‍ന്ന നേതാക്കളൊക്കെ സ്റ്റാലിന്‍െറ നേതൃത്വം നേരത്തേ അംഗീകരിച്ചവരാണ്. ഡി.എം.കെയില്‍ രണ്ടാമനെന്ന നിലയില്‍ ഉയര്‍ന്നുവരികയും ചെയ്തു. 
 
Tags:    
News Summary - DMK chief Karunanidhi names younger son Stalin as his political heir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.