ജെ.​​ഡി.​​എ​​സ് എം.​​എ​​ൽ.​​എ​​യു​​ടെ മ​​ക​​നു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​യെ​​ന്ന് ബി.​​എ​​സ് യെ​​ദി​​യൂ​​ര​​പ്പ

ബം​​ഗ​​ളൂ​​രു: സ​​ഖ്യ​​സ​​ർ​​ക്കാ​​റി​​നെ അ​​ട്ടി​​മ​​റി​​ക്കാ​​ൻ ബി.​​ജെ.​​പി ന​​ട​​ത്തു​​ന്ന ഒാ​​പ​​റേ ​​ഷ​​ൻ താ​​മ​​ര​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് മു​​ഖ്യ​​മ​​ന്ത്രി എ​​ച്ച്.​​ഡി. കു​​മാ​​ര​​സ്വാ​​മി പു​​റ ​​ത്തു​​വി​​ട്ട ശ​​ബ്​​​ദ​​സ​​ന്ദേ​​ശം ത‍േ​​ൻ​​റ​​തെ​​ന്ന് സ്ഥി​​രീ​​ക​​രി​​ച്ച് ബി.​​ജെ.​​പി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ൻ​​റ് ബി.​​എ​​സ്. യെ​​ദി​​യൂ​​ര​​പ്പ. ശ​​ബ്​​​ദം ത‍േ​​ൻ​​റ​​തു​​ത​​ന്നെ​​യാ​​ണെ​​ങ്കി​​ലും അ​​വ​​രു​​ടെ സൗ​​ക​​ര്യ​​ത്തി​​ന​​നു​​സ​​രി​​ച്ച് പ്ര​​ധാ​​ന ഭാ​​ഗ​​ങ്ങ​​ളൊ​​ഴി​​വാ​​ക്കി പു​​റ​​ത്തു​​വി​​ടു​​ക​​യാ​​യി​​രു​​ന്നു. ജെ.​​ഡി.​​എ​​സ് എം.​​എ​​ൽ.​​എ നാ​​ഗ​​ഗൗ​​ഡ​​യു​​ടെ മ​​ക​​ൻ ശ​​ര​​ണ​​ഗൗ​​ഡ​​യു​​മാ​​യി ദേ​​വ​​ദു​​ർ​​ഗി​​ലെ ഇ​​ൻ​​സ്പെ​​ക്​​​ഷ​​ൻ ബം​​ഗ്ലാ​​വി​​ൽ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യി​​രു​​ന്നു​​.

എന്നാൽ, എ​​ച്ച്.​​ഡി. കു​​മാ​​ര​​സ്വാ​​മി​​യു​​ടെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​ര​​മാ​​ണ് ശ​​ര​​ണ​​ഗൗ​​ഡ എ​​ത്തി, താ​​നു​​മാ​​യു​​ള്ള സം​​ഭാ​​ഷ​​ണം അ​​റി​​യാ​​തെ റെ​​ക്കോ​​ഡ് ചെ​​യ്ത​​തെ​​ന്ന് യെ​​ദി​​യൂ​​ര​​പ്പ വ്യ​​ക്ത​​മാ​​ക്കി. തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളെ കു​​ടു​​ക്കു​​ന്ന പു​​തി​​യ​​ത​​രം താ​​ണ രാ​​ഷ്​​​​ട്രീ​​യ​​ത്തി​​നാ​​ണ് കു​​മാ​​ര​​സ്വാ​​മി തു​​ട​​ക്ക​​മി​​ട്ടി​​രി​​ക്കു​​ന്ന​​ത്.

Tags:    
News Summary - Discuss With JDS MLA's Son, Says Yediyoorappa - Political News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.