15 സീറ്റുകളിൽ തെരഞ്ഞെടുപ്പ്; കർണാടകയിൽ സർക്കാറിന് ശക്തിപരീക്ഷണം

ബംഗളൂരു: കർണാടകയിൽ അയോഗ്യരാക്കപ്പെട്ട വിമത എം.എൽ.എമാരുടെ മണ്ഡലങ്ങളിൽ ഒക്ടോബർ 21ന് ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോ ൾ യെദിയൂരപ്പ സർക്കാറിന് ഏറെ നിർണായകമാകും. ഭരണപക്ഷത്തെ 17 എം.എൽ.എമാർ കാലുമാറി ബി.ജെ.പി പക്ഷത്തേക്ക് ചാഞ്ഞതോടെയാണ് കർണാടയിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിന് താഴെയിറങ്ങേണ്ടി വന്നത്. അതേസമയം, കോൺഗ്രസിനൊപ്പം സഖ്യത്തിനില്ലെന് ന് ജെ.ഡി.എസ് വ്യക്തമാക്കിക്കഴിഞ്ഞു.

എം.എൽ.എമാർ അയോഗ്യരാക്കപ്പെട്ടതിനെ തുടർന്ന് ഒഴിവ് വന്ന 17 സീറ്റുകളിൽ 15 സീറ്റിലാണ് ഉപതെരഞ്ഞെടുപ്പ്. മസ്കി, ആർ.ആർ നഗർ എന്നീ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഇരു മണ്ഡലങ്ങളുമായും ബന്ധപ്പെട്ട് പ്രത്യേക തെരഞ്ഞെടുപ്പ് കേസ് കർണാടക ഹൈക്കോടതിയിൽ നടക്കുന്നതിനാലാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തത്.

വിശ്വാസവോട്ടെടുപ്പിനായി എം.എൽ.എമാരെ വിലക്ക് വാങ്ങിയെന്ന ആരോപണം നേരിടുന്ന മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്ക് സ്വന്തം സ്ഥാനാർഥികളെ വിജയിപ്പിച്ചെടുത്ത് ശക്തിതെളിയിക്കുകയെന്ന വെല്ലുവിളിയാണ് മുന്നിലുള്ളത്. അതേസമയം, ജെ.ഡി.എസും കോൺഗ്രസും സഖ്യമായി മത്സരിക്കില്ലെന്നത് ബി.ജെ.പിക്ക് ആശ്വാസം പകരുന്നതാണ്.

ജയമായാലും പരാജയമായാലും കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് ജെ.ഡി.എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ പ്രഖ്യാപിച്ചുകഴിഞ്ഞു. യെദിയൂരപ്പ സർക്കാറിന് അധികം ആയുസ്സില്ലെന്നും ഉടൻ വീഴുമെന്നാണ് തന്‍റെ പ്രവചനമെന്നും കഴിഞ്ഞ സഖ്യസർക്കാറിലെ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി വെള്ളിയാഴ്ച പറഞ്ഞിരുന്നു.

225 അംഗ കർണാടക നിയമസഭയിൽ വിശ്വാസവോട്ടെടുപ്പിൽ 105 അംഗങ്ങളുടെ പിന്തുണയോടെയാണ് ബി.ജെ.പി അധികാരം പിടിച്ചെടുത്തത്. സഖ്യ സർക്കാറിന് 99 അംഗങ്ങളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. 20 പേർ വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നില്ല.

Tags:    
News Summary - crucial election for karnataka bjp government -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.