യു.പിയിൽ സി.പി.എം ‘ടോട്ടലി ഫ്രീ’. ഏറ്റവും നിർണായകമായ ലോക്സഭ തെരഞ്ഞെടുപ്പാണ് നടക് കുന്നത്. സുപ്രധാന സംസ്ഥാനമാണ് യു.പി. എന്നാൽ, ലഖ്നോ വിധാൻസഭ മാർഗിലെ പാർട്ടി ആസ്ഥാനം ത െരഞ്ഞെടുപ്പിെൻറ ഒരു തിരക്കുമില്ലാതെ ആളൊഴിഞ്ഞുകിടക്കുന്നു. പാർട്ടി നേതാക്കളുടെ മുഖങ്ങളിൽ മത്സരത്തിെൻറ പിരിമുറുക്കമില്ല. ഇതാദ്യമായി 80 സീറ്റിൽ ഒരിടത്തും സ്ഥാനാ ർഥിയില്ല. മത്സരങ്ങളിൽ പങ്കാളിയല്ല. പ്രചാരണമുഖത്തും അങ്ങനെതന്നെ.
ബി.ജെ.പി മുഖ്യ ശത്രുവായ തെരഞ്ഞെടുപ്പിൽ ജയസാധ്യതയുള്ള എതിർസ്ഥാനാർഥിക്ക് യു.പിയിലെ സഖാക്കൾ വേ ാട്ടുകൊടുക്കും. ജയിക്കാൻ പോവുന്നത് കോൺഗ്രസെങ്കിൽ കോൺഗ്രസിന്. ബി.എസ്.പിയും എസ്. പിയും നയിക്കുന്ന സഖ്യത്തിെൻറ സ്ഥാനാർഥികൾക്കാണ് മുൻതൂക്കമെങ്കിൽ വോട്ട് അവർക്ക്. ഇക്കാര്യത്തിൽ മാറിച്ചിന്തിക്കുന്നത് ഒരിടത്തു മാത്രം. ഘോസി ലോക്സഭ മണ്ഡലത്തിൽ. അവിടെ സി.പി.െഎ നേതാവ് അതുൽകുമാർ അഞ്ജൻ സ്ഥാനാർഥിയാണ്. ഇടതിെൻറ ശക്തി പരീക്ഷണമായി കാണാവുന്നതുകൊണ്ട് അവിടെയുള്ള സഖാക്കൾ അഞ്ജന് വോട്ടുകൊടുക്കും. സി.പി.െഎയും സി.പി.െഎ-എം.എല്ലും മറ്റ് 13 ഇടത്തുകൂടി മത്സരിക്കുന്നുണ്ടെങ്കിലും പിന്തുണയില്ല.
പ്രതിപക്ഷ സഖ്യത്തിനുവേണ്ടി പരിധിവിട്ട് വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നാണ് മറ്റു പല സംസ്ഥാനങ്ങളിലും സി.പി.എം സ്വീകരിച്ച നിലപാട്. കോൺഗ്രസും ആർ.ജെ.ഡിയും മറ്റും നയിക്കുന്ന ബിഹാറിലെ സഖ്യത്തിൽനിന്ന് ഒരു സീറ്റും കിട്ടില്ലെന്നുവന്നതോടെ, അവിടെ സ്വന്തംനിലക്ക് നിരവധി മണ്ഡലത്തിൽ ശക്തി പരീക്ഷിക്കുകയാണ് സി.പി.എമ്മും സി.പി.െഎയും. ബിഹാറിലെ ഇടതിൽ വല്യേട്ടനായ സി.പി.െഎ-എം.എല്ലിനാണ് ഒരു സീറ്റെങ്കിലും മഹാസഖ്യം അനുവദിച്ചുകൊടുത്തത്. കനയ്യ കുമാറിനെയും അംഗീകരിക്കില്ലെന്നു വന്നതോടെ സി.പി.െഎയും മഹാസഖ്യത്തോട് ഉടക്കി.
പശ്ചിമ ബംഗാളിലാകട്ടെ, കോൺഗ്രസും സി.പി.എമ്മും തമ്മിൽ കേന്ദ്രതലത്തിൽ ഉണ്ടാക്കിയ ധാരണ സംസ്ഥാനത്ത് പൊളിഞ്ഞു. ഒറ്റക്ക് മത്സരിച്ച് തോൽവി ഏറ്റുവാങ്ങുമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി. പല സംസ്ഥാനങ്ങളിലും കഥ ഇങ്ങനെയാണെങ്കിലും യു.പിയിൽ പാർട്ടിക്ക് വിശാല മനസ്സ്. പൊതുശത്രുവിനെ തോൽപിക്കാനുള്ള പോരാട്ടത്തിൽ സ്വന്തം ശക്തി തെളിയിക്കുകയല്ല, പ്രതിപക്ഷം കൂട്ടായിനിന്ന് ചെറുക്കുകയാണ് വേണ്ടെതെന്നാണ് രാഷ്ട്രീയ ലൈൻ. അങ്ങനെ ഒരു ലൈൻ സ്വീകരിക്കാനും പാർട്ടിക്ക് കഴിയുമെന്ന് തെളിയിക്കുകയാണ് യു.പിയിലെ സി.പി.എം.
ഇടത് ശക്തികേന്ദ്രമായിരുന്ന വാരാണസി
യു.പിയിലും വേണമെങ്കിൽ സി.പി.എമ്മിനു മത്സരിക്കാമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലവും സംസ്ഥാന സെക്രട്ടറി ഹിരാലാൽ യാദവിെൻറ സ്വദേശവുമായ വാരാണസി ഒരു കാലത്ത് ഇടതിെൻറ ശക്തികേന്ദ്രമായിരുന്നു. വേറെയും സ്വാധീന മേഖലകളുണ്ട്. പട്ടുവ്യവസായത്തിെൻറ തൊഴിൽമേഖലയായ വാരാണസി 1967ൽ പാർലമെൻറിലേക്ക് അയച്ചത് സി.പി.എമ്മിെൻറ സത്യനാരായൺ സിങ്ങിനെയാണ്. 1991ൽ ബി.ജെ.പിയുടെ പ്രധാന എതിരാളിയായി രണ്ടാം സ്ഥാനെത്തത്തിയത് കോൺഗ്രസോ ബി.ജെ.പിയോ അല്ല, സി.പി.എമ്മാണ്. 1996ലും 1998ലും ഇൗ പ്രതാപം ആവർത്തിച്ചു.
മൂന്നാം ബദലിെൻറ മുൻനിരയിലുണ്ടായിരുന്ന സി.പി.എമ്മിന് സമാജ്വാദി പാർട്ടിയുടെ അകമഴിഞ്ഞ പിന്തുണ കിട്ടുകയും ചെയ്തു. മൂന്നു തെരഞ്ഞെടുപ്പുകളിലും ഒന്നരലക്ഷത്തോളം വോട്ട് സി.പി.എം നേടിയിട്ടുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പ് ഒരു ദുരനുഭവമായി മാറുന്നതായിരുന്നു പിന്നീടുള്ള കാഴ്ച. 2014ൽ വാരാണസിയിലും മുറാദാബാദിലും മാത്രമാണ് മത്സരിച്ചത്. ആം ആദ്മി പാർട്ടിയും ബി.എസ്.പിയും സമാജ്വാദി പാർട്ടിയും കോൺഗ്രസും സി.പി.എമ്മുമെല്ലാം വെവ്വേറെ നിന്ന് മോദിയെ നേരിട്ട 2014ൽ പാർട്ടി സ്ഥാനാർഥിയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ ഹിരാലാൽ യാദവിന് കിട്ടിയത് 2457 വോട്ട്. മുറാദാബാദിൽ നഫീസുദ്ദീന് കിട്ടിയത് 3180 വോട്ട്. ജാതിരാഷ്ട്രീയത്തിെൻറ തട്ടകമായി മാറിയ യു.പിയിലെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ മാത്രമല്ല ചെെങ്കാടിയുടെ നിറം മങ്ങിയത്.
ജനകീയപ്രശ്നങ്ങൾ ഏറ്റെടുക്കാനും ഇടതു പാർട്ടികൾക്ക് കഴിയുന്നില്ല. കർഷകപ്രശ്നങ്ങൾ അങ്ങേയറ്റം രൂക്ഷമാണ്. കരിമ്പിനോ ഉരുളക്കിഴങ്ങിനോ മുടക്കുമുതൽ കിട്ടാതെ കർഷകർ കടക്കെണിയിലാണ്. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഏറ്റവുമേറെ വലക്കുകയാണ് കാർഷിക പ്രതിസന്ധി. വർഗീയതയുടെ വിളവെടുപ്പു നടക്കുന്ന യു.പിയുടെ മണ്ണിൽ നവോത്ഥാനത്തിെൻറ സന്ദേശം മുന്നോട്ടു വെച്ചു പൊരുതാനും സി.പി.എമ്മിന് കഴിയുന്നില്ല. ദുർബലമെങ്കിലും, രാജസ്ഥാനിൽ സി.പി.എം ഇത്തരം വിഷയങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കുേമ്പാൾതന്നെയാണ്, ഒരിക്കൽ ശക്തികേന്ദ്രമായിരുന്നിടത്ത് സി.പി.എം ആലസ്യത്തിലാണ്ടുകിടക്കുന്നത്. അവിടെനിന്നൊരു ഉയിർത്തെഴുന്നേൽപ് നിലവിലെ സാഹചര്യങ്ങളിൽ ഇടതിന് ഒട്ടും എളുപ്പമല്ല.
അനുഭവം ഗുരു
വാരാണസിയിൽ കഴിഞ്ഞ തവണ പ്രതിപക്ഷം തലങ്ങും വിലങ്ങും മത്സരിച്ചതിെൻറ കെടുതി ശരിക്കും അനുഭവിച്ചതിെൻറ വെളിച്ചത്തിലാണ് ‘ജയിക്കാൻ പറ്റിയ സീറ്റില്ല’ എന്ന യാഥാർഥ്യം ഉൾക്കൊണ്ട് സി.പി.എം മത്സരക്കളത്തിൽനിന്ന് ഇക്കുറി നേരേത്ത പിന്മാറിയത്. മോദിക്കെതിരെ സംയുക്ത സ്ഥാനാർഥിയെ നിർത്തണമെന്ന ആശയം സി.പി.എം മുന്നിൽ വെച്ചതാണ്. സംയുക്ത സ്ഥാനാർഥി വന്നിരുന്നെങ്കിൽ മോദിയെ തോൽപിക്കാമായിരുന്നു എന്നാണ് സി.പി.എം വിലയിരുത്തുന്നത്. ബി.ജെ.പി സംസ്ഥാനത്ത് 15ൽ കൂടുതൽ സീറ്റ് പിടിക്കില്ലെന്നും മഹാസഖ്യം മുന്നേറുമെന്നും കോൺഗ്രസിന് ഏഴെട്ടു സീറ്റു കിട്ടുമെന്നുമാണ് പാർട്ടിയുടെ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.