തിരുവനന്തപുരം: തിരുവനന്തപുരം: മൂന്നാർ, തോമസ് ചാണ്ടി വിഷയങ്ങളിൽ മറനീക്കി പുറത്തുവന്ന സി.പി.എം-സി.പി.െഎ തർക്കം ഇരുപാർട്ടികളുടെയും സമ്മേളനങ്ങളിലും തുടരുന്നു. ഇതിനോടകം പൂർത്തിയായ സി.പി.എം ജില്ല സമ്മേളനങ്ങളിലും സി.പി.െഎ മണ്ഡലം സമ്മേളനങ്ങളിലും പരസ്പരമുള്ള വിഴുപ്പലക്കാണ് നടക്കുന്നത്. സി.പി.െഎ എന്ന വിഴുപ്പ് ഭാണ്ഡത്തെ ചുമക്കേണ്ടതില്ലെന്ന നിലയിലുള്ള പ്രതികരണങ്ങൾ സി.പി.എം സമ്മേളനങ്ങളിലുണ്ടാകുേമ്പാൾ അതേനാണയത്തിൽ തന്നെ തിരിച്ചടിക്കുകയാണ് സി.പി.െഎയും. സമ്മേളനങ്ങളിലെ ആരോപണ, പ്രത്യാരോപണങ്ങൾ മുന്നണിബന്ധത്തെ ബാധിക്കാതിരിക്കാൻ സംസ്ഥാനനേതൃത്വങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർഥികൾ പരാജയപ്പെട്ടത് സംബന്ധിച്ചും ചിലയിടങ്ങളിൽ സ്ഥാനാർഥികൾ ജയിച്ചതിനെ കുറിച്ചുമുള്ള അവകാശവാദങ്ങളും മുറുകുന്നുണ്ട്. സി.പി.എമ്മിെൻറ പൂർത്തിയായ തൃശൂർ, പാലക്കാട്, വയനാട്, പത്തനംതിട്ട ജില്ല സമ്മേളനങ്ങളിലും സി.പി.െഎയുടെ മലപ്പുറം ജില്ല സമ്മേളനത്തിലും ഇപ്പോൾ പുരോഗമിക്കുന്ന മണ്ഡലം സമ്മേളനങ്ങളിലും പരസ്പരം പഴിചാരലാണ് നടന്നത്. തോമസ് ചാണ്ടി വിഷയത്തിൽ സി.പി.െഎ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് സി.പി.എമ്മിനെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. മുന്നണിയുടെ ഭാഗമായി നിന്നുകൊണ്ട് മുന്നണി മര്യാദ ലംഘിക്കുകയാണെന്ന ആരോപണമാണ് സി.പി.എം സമ്മേളനങ്ങളിൽ ഉയർന്നത്. ഇടതുമുന്നണിയിലെ െഎക്യം തകർക്കാനും ഇല്ലാത്തശക്തി തെളിയിക്കാനുമാണ് സി.പി.െഎ ശ്രമിക്കുന്നതെന്ന ആരോപണമാണ് സി.പി.എം തൃശൂർ ജില്ല സമ്മേളനത്തിലുണ്ടായത്.
കാനം രാജേന്ദ്രന് മുഖ്യമന്ത്രിയാകാൻ മോഹമെന്ന നിലയിൽ അൽപം കടന്ന ആരോപണമാണ് സി.പി.എം പത്തനംതിട്ട ജില്ല സമ്മേളനത്തിലുയർന്നതും. സി.പി.െഎ മുന്നണിയിൽ വേണമോയെന്നും സി.പി.െഎ സ്ഥാനാർഥികളെ ഇനി വിജയിപ്പിക്കണമോയെന്നും ഉൾപ്പെടെ ചിന്തിക്കണമെന്ന നിലയിലുള്ള ചർച്ചയുമുണ്ടായി. സി.പി.എമ്മിെൻറ വല്യേട്ടൻ ചമയലിന് അടിയറവ് പറയേണ്ട കാര്യമില്ലെന്നും സ്വന്തംനിലക്ക് തന്നെ നിലകൊള്ളണമെന്നും സി.പി.െഎ സമ്മേളനങ്ങളിലും അഭിപ്രായമുയർന്നു. സി.പി.എമ്മിനുള്ളിലെ വിഭാഗീയതയാണ് നേമം ഉൾപ്പെടെ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർഥികളുടെ പരാജയത്തിന് കാരണമായത്. സി.പി.എം ഇപ്പോഴും വിഡ്ഡികളുടെ സ്വർഗത്തിലാണ്. ദേശീയതലത്തിൽ ബി.ജെ.പിയെ പ്രതിരോധിക്കണമെന്ന് അഭിപ്രായപ്പെടുേമ്പാഴും ബദലിന് രൂപം നൽകുന്നതിൽ സി.പി.എം പരാജയപ്പെടുെന്നന്ന അഭിപ്രായവും സി.പി.െഎ സമ്മേളനങ്ങളിൽ ഉയരുന്നുണ്ട്. വരുംദിവസങ്ങളിൽ സി.പി.െഎ ജില്ല സമ്മേളനങ്ങളും ആരംഭിക്കും. അതിലും സി.പി.എമ്മിനെതിരായ വിമർശനങ്ങൾ രൂക്ഷമാകുമെന്നാണ് ലഭിക്കുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.