കെ.എസ്. ശ്രീജിത്ത്
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സമാഹരിച്ച വോട്ടുക ളും നിയമസഭ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടും തമ്മിലെ വലിയ വ്യത്യാസം ചൂണ്ടിക്കാട്ടിയാണ ് സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിൽ സി.പി.എം കോ-ലീ-ബി സഖ്യം ആരോപിക്കുന്നത്. രാജ്യം മുഴു വൻ മോദി തരംഗം ഉണ്ടായിരുന്നെന്ന് ബി.ജെ.പി അവകാശപ്പെടുന്ന 2014ലെ പാർലമെൻറ് തെരഞ്ഞെ ടുപ്പിലും രണ്ടുവർഷശേഷമുള്ള 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും ലഭിച്ച വോട്ട് വ്യത്യാസ ം നിർണായകമായിരുന്നെന്നാണ് സി.പി.എം വിലയിരുത്തൽ. ആ ‘പാറ്റേൺ’ ഇത്തവണയും ആവർത്തിക്കപ്പെടുമെന്ന ആശങ്കയാണ് സംസ്ഥാന നേതൃത്വം പരസ്യമായി മുന്നോട്ടുവെക്കുന്നത്.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ ബി.ജെ.പി സ്ഥാനാർഥി പി.സി. മോഹനൻ മാസ്റ്റർക്ക് ലഭിച്ചത് 51,636 വോട്ടാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ വെറും 6,556 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് സി.പി.എമ്മിെൻറ പി.കെ. ശ്രീമതി കോൺഗ്രസിലെ കെ. സുധാകരനെ മറികടന്നത്. എന്നാൽ, 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളിലും കൂടി എൻ.ഡി.എക്ക് 89,613 വോട്ട് ലഭിച്ചു. ഇത്തവണയും ലോക്സഭയിൽ ശ്രീമതിയും സുധാകരനുമാണ് പ്രധാന എതിരാളികൾ. സി.കെ. പത്മനാഭനാണ് ബി.ജെ.പി സ്ഥാനാർഥി.
കോഴിക്കോട് 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ സി.കെ. പത്മനാഭന് 1,15,760 വോട്ട് ലഭിച്ചെങ്കിൽ നിയമസഭ തെരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളിലും കൂടി 1,69,597 വോട്ട് എൻ.ഡി.എ നേടി. കെ.പി. പ്രകാശ് ബാബുവാണ് മണ്ഡലത്തിൽ ഇത്തവണ ബി.ജെ.പി സ്ഥാനാർഥി. സി.പി.എമ്മിെൻറയും യു.ഡി.എഫ്- ആർ.എം.പിയുടെയും അഭിമാന പോരാട്ടം നടക്കുന്ന വടകരയിൽ 2014ൽ കോൺഗ്രസിെൻറ മുല്ലപ്പള്ളി രാമചന്ദ്രനോട് സി.പി.എമ്മിെൻറ എ.എൻ. ഷംസീർ പരാജയപ്പെട്ടത് 3,306 വോട്ടിന് മാത്രമാണ്. ആർ.എം.പിക്കുവേണ്ടി പി. കുമാരൻകുട്ടി 17229 വോട്ട് നേടിയിരുന്നു. ബി.ജെ.പിയുടെ വി.കെ. സജീവൻ 76,313 വോട്ട് നേടി. എന്നാൽ, 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളിലുമായി 1,14,317 വോട്ട് എൻ.ഡി.എക്ക് ലഭിച്ചു.
എറണാകുളത്ത് 2104ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ എ.എൻ. രാധാകൃഷ്ണൻ 99,003 വോട്ട് നേടി. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലത്തിലും കൂടി എൻ.ഡി.എക്ക് അത് 1,43,572 വോട്ടായി വർധിച്ചു. ഇത്തവണ പി. രാജീവ് (സി.പി.എം), ഹൈബി ഇൗഡൻ (കോൺഗ്രസ്) എന്നിവർക്കൊപ്പം അൽഫോൺസ് കണ്ണന്താനത്തെയാണ് ബി.ജെ.പി രംഗത്തിറക്കുന്നത്. കൊല്ലത്ത് 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കുവേണ്ടി പി.എം. വേലായുധൻ നേടിയത് വെറും 58,671 വോട്ടാണ്. എന്നാൽ, 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എല്ലാ നിയമസഭ മണ്ഡലത്തിലുംകൂടി 1,30,672 വോട്ട് എൻ.ഡി.എ നേടി. ഇതിൽ ചാത്തന്നൂർ നിയമസഭ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി കോൺഗ്രസിെന മൂന്നാം സ്ഥാനത്ത് തള്ളി രണ്ടാമത് എത്തുകയും ചെയ്തു.
അഞ്ച് മണ്ഡലങ്ങളിൽ ദുർബല സ്ഥാനാർഥികളെ നിർത്തി യു.ഡി.എഫിനെ സഹായിക്കാനാണ് ആർ.എസ്.എസ് തീരുമാനമെന്നാണ് സി.പി.എം ആരോപണം.
പ്രത്യുപകാരമായി തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ കോൺഗ്രസ് സഹായിക്കാനാണ് പദ്ധതിയെന്നാണ് ആക്ഷേപം. വോട്ട് ‘കച്ചവടം’ ഇൗ അഞ്ച് മണ്ഡലങ്ങളിൽ ഒതുങ്ങണമെന്നില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് വിലയിരുത്തൽ. നിയമസഭ തെരഞ്ഞെടുപ്പിലേതുപോലെ ഏത് വിധേനയും അക്കൗണ്ട് തുറക്കുക എന്ന ഏക ലക്ഷ്യമാണ് ആർ.എസ്.എസിന് എന്നാണ് വിലയിരുത്തൽ. പകരം യു.ഡി.എഫിന് സഹായം വേണ്ടിടത്ത് ബി.ജെ.പി ലഭ്യമാക്കുമെന്ന മുന്നറിയിപ്പും സി.പി.എം കീഴ്ഘടകങ്ങൾക്ക് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.