Posted On
date_range Updated On
date_range എം.വി ബാലകൃഷ്ണന്‍ സി.പി.എം കാസര്‍കോട് ജില്ലാസെക്രട്ടറി; ഇടുക്കിയില്‍ കെ.കെ ജയചന്ദ്രന്‍
കാസര്‍കോട്: സി.പി.എം കാസര്‍കോട് ജില്ലാസെക്രട്ടറിയായി എം.വി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. 35 അംഗ ജില്ലാകമ്മിറ്റിയിൽ ഏഴ് പേര്‍ പുതുമുഖങ്ങള്‍ ആണ്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ ബാലകൃഷ്ണന്‍ ഖാദിഗ്രാമ വികസന ബോര്‍ഡ് വൈസ് ചെയര്‍മാനായി പ്രവര്‍ത്തിക്കുകയാണ്.
ഇടുക്കിയില്‍ ജില്ലാ സെക്രട്ടറിയായി കെ.കെ ജയചന്ദ്രനാണ് നറുക്ക് വീണത്. 38 അംഗ ജില്ലാ കമ്മിറ്റിയെയും 27 അംഗ സംസ്ഥാന സമ്മേളനപ്രതിനിധികളെയും തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയില്‍ നാലുപേര്‍ പുതുമുഖങ്ങളാണ്. സി.പി.എം സംസ്ഥാനകമ്മിറ്റിയംഗമായ ജയചന്ദ്രന്‍ നിലവില്‍ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.