Posted On
date_range Updated On
date_range കോൺഗ്രസ് തെരഞ്ഞെടുപ്പ് ഒരുക്കം: മുകുള്‍ വാസ്‌നിക് 24ന് എത്തും
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഒരുക്കം ചര്‍ച്ച ചെയ്യാൻ കേരള ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാ സ്നിക്കിെൻറ രണ്ടാംഘട്ട ജില്ല പര്യടനം 24ന് ആരംഭിക്കുമെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡൻറ് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. 24ന് തിരുവനന്തപുരം, കൊല്ലം, 25ന് പത്തനംതിട്ട, കോട്ടയം, 26ന് ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് പര്യടനം. നേതാക്കളുമായി പ്രത്യേകം ആശയവിനിമയം നടത്തും.
29ന് എറണാകുളത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന കണ്വെൻഷെൻറയും ഫെബ്രുവരി മൂന്നുമുതല്‍ കെ.പി.സി.സി അധ്യക്ഷൻ നയിക്കുന്ന പ്രചാരണ ജാഥയുടെയും ഒരുക്കം ചര്‍ച്ച ചെയ്യുന്നതിന് ജില്ല നേതൃയോഗങ്ങള്‍ 18ന് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.