മലപ്പുറം: ഉപതെരഞ്ഞെടുപ്പിൽ പ്രചാരണം ശക്തമായതോടെ കോൺഗ്രസ് നേതാക്കളെ തടഞ്ഞ് വഴിനടക്കാനാകാത്ത അവസ്ഥ. മുസ്ലിംലീഗ് നേതാക്കളെപ്പോലും നിഷ്പ്രഭരാക്കിയാണ് പ്രചാരണത്തിെൻറ ചുക്കാൻ േകാൺഗ്രസ് നേതാക്കൾ ഏറ്റെടുക്കുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച മാർച്ച് 15ന് ശേഷം തുടങ്ങിയ കോൺഗ്രസ് നേതാക്കളുടെ ഒഴുക്ക് തുടരുകയാണ്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ എ ഗ്രൂപ് നേതാക്കളാണ് ആദ്യമെത്തിയത്. പിന്നീട് ചെന്നിത്തലയുടെ നേതൃത്വത്തിൽ െഎ ഗ്രൂപ് നേതാക്കളും രംഗത്തിറങ്ങിയതോടെ വേദികളിൽ നേതാക്കളുടെ മത്സരമായി. ചില നേതാക്കൾ പാണക്കാട് ഹൈദരലി തങ്ങളുടെ വീട്ടിലെത്തി അനുഗ്രഹം വാങ്ങിയാണ് പ്രചാരണത്തിന് പുറപ്പെടുന്നതുതന്നെ.
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസൻ, കെ. ശങ്കരനാരായണൻ, പി.പി. തങ്കച്ചൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, ബെന്നി ബെഹനാൻ, എം.െഎ. ഷാനവാസ്, കെ. മുരളീധരൻ, ശശി തരൂർ, കെ.സി. ജോസഫ്, വി.ഡി. സതീശൻ, ഷാനിമോൾ ഉസ്മാൻ, കൊടിക്കുന്നിൽ സുരേഷ്, കെ.സി. വേണുഗോപാൽ, പി.ടി. തോമസ് തുടങ്ങിയവർ ഇതിനകം ജില്ലയിലെത്തി. മലബാറിലെ മിക്ക എം.എൽ.എമാരും പ്രചാരണ രംഗത്തുണ്ട്. ദേശീയ നേതാക്കളായ ജയറാം രമേശ്, എ.കെ. ആൻറണി എന്നിവർ ഏപ്രിൽ എട്ടിന് വിവിധ വേദികളിൽ പ്രസംഗിക്കും. 95ൽ എ.കെ. ആൻറണി തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പോലും ഉണ്ടാകാത്ത രീതിയിൽ നേതാക്കളുടെ പ്രവാഹം കുഞ്ഞാലിക്കുട്ടിക്കു വേണ്ടിയുണ്ടാകുേമ്പാൾ അതിന് പിറകിൽ രാഷ്ട്രീയ കാരണങ്ങളുമുണ്ട്.
കെ.എം. മാണി യു.ഡി.എഫ് വിട്ടതോടെ കോൺഗ്രസിനെ കാക്കാൻ ആകെയുള്ളത് മുസ്ലിം ലീഗാണ്. ലീഗിെൻറ മുന്നണിമാറ്റത്തെക്കുറിച്ചുള്ള ചർച്ച ചില കോണുകളിൽനിന്ന് ഉയരുന്നത് കോൺഗ്രസിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ ദേശീയ രാഷ്്ട്രീയത്തിലേക്കുള്ള ചുവടുമാറ്റത്തിലും കോൺഗ്രസ് അപകടം മണക്കുന്നു. മുന്നണിമാറ്റത്തിെൻറ വിദൂര സാധ്യതകൾ പോലും ഇല്ലാതാക്കുന്നതോടൊപ്പം കെ.എം. മാണിയെ ലീഗിെൻറ കോണിയിലേറ്റി തിരിച്ചുകൊണ്ടുവരണമെന്നതും കോൺഗ്രസിെൻറ ലക്ഷ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.