കശ്മീർ വിഷയത്തിൽ കോൺഗ്രസിന് വഴിതെറ്റി -ഭൂപീന്ദർ സിങ് ഹൂഡ

ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ പാർട്ടിയെ ശക്തമായി വിമർശിച്ചും കേന്ദ്രത്തിനെ പിന്തുണച്ചും മുതിർന്ന കോൺഗ്രസ് നേത ാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിങ് ഹൂഡ. കശ്മീർ വിഷയത്തിൽ കോൺഗ്രസിന് വഴിതെറ്റിയതായി ഹൂഡ ആരോപിച്ച ു. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി ഇല്ലാതാക്കിയ കേന്ദ്രസർക്കാർ നടപടിയെ പിന്തുണക്കുന്നതായും അദ്ദേഹം പ്രഖ്യാ പിച്ചു. ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വേളയിൽ ഹൂഡയുടെ പ്രസ്താവനക്ക് രാഷ്ട്രീയ മാനങ്ങളുണ് ടെന്നാണ് വിലയിരുത്തൽ.

ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ തന്‍റെ സഹപ്രവർത്തകരിൽ പലരും അതിനെ എതിർത്തു. ഇക്കാര്യത്തിൽ തന്‍റെ പാർട്ടിക്ക് വഴിതെറ്റി. പഴയ കോൺഗ്രസ് അല്ല ഇപ്പോൾ. ദേശാഭിമാനം മുൻനിർത്തിയുള്ള പ്രശ്നങ്ങളിൽ താൻ വിട്ടുവീഴ്ചക്ക് തയാറല്ലെന്നും ഹരിയാനയിലെ റോഹ്ത്തക്കിൽ സംഘടിപ്പിച്ച മഹാപരിവർത്തൻ റാലിക്കിടെ ഹൂഡ പ്രഖ്യാപിച്ചു.

തുടർന്ന് സംസാരിച്ച ഭൂപീന്ദർ സിങ് ഹൂഡയുടെ മകൻ ദീപേന്ദർ സിങ് ഹൂഡയും പിതാവിന്‍റെ വാക്കുകൾ ആവർത്തിച്ചു. ആർട്ടിക്കിൾ 370 താൽക്കാലിക ഉടമ്പടിയായിരുന്നു. അത് ഒഴിവാക്കിയ രീതിയെ താൻ പിന്തുണക്കുന്നില്ല; പക്ഷേ ആ നടപടിയെ സ്വാഗതം ചെയ്യുന്നു. രാഷ്ട്രീയ താൽപര്യങ്ങളെക്കാൾ ദേശീയ താൽപര്യത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും ദീപേന്ദർ ഹൂഡ പറഞ്ഞു.

കോൺഗ്രസ് പാർട്ടിയെ മുൾമുനയിൽ നിർത്താനുള്ള ശ്രമമായാണ് ഹൂഡയുടെ നീക്കം വിലയിരുത്തപ്പെടുന്നത്. മുൻ മുഖ്യമന്ത്രി കൂടിയായ ഭൂപീന്ദർ സിങ് ഹൂഡയെ ഹരിയാന കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന് ആഴ്ചകൾക്ക് മുമ്പേ ആവശ്യം ഉയർന്നിരുന്നു. നിലവിൽ അശോക് തൻവാർ ആണ് ഹരിയാന കോൺഗ്രസ് അധ്യക്ഷൻ.

ഭൂപീന്ദർ ഹൂഡയും മകനും ഏതുനിമിഷവും പാർട്ടിവിടുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. സോണിയ ഗാന്ധിയെ കോൺഗ്രസ് ഇടക്കാല അധ്യക്ഷയായി തീരുമാനിച്ച ശേഷമാണ് അഭ്യൂഹം അവസാനിച്ചത്.

ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിൽ കോൺഗ്രസ് പ്രതിപക്ഷ സ്ഥാനത്താണ്. ഹൂഡ സർക്കാറിലെ അഴിമതിയുടെയും കോൺഗ്രസ് വിഭാഗീയതയുടെയും ഫലമായാണ് പാർട്ടിക്ക് അധികാരം നഷ്ടമായത്.

Tags:    
News Summary - Congress Has Lost Its Way": Haryana's BS Hooda Backs BJP On Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.