തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളുടെ സാധ്യ ത പട്ടിക ശനിയാഴ്ച. പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ് പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ശനിയാഴ്ച രാവിലെ കെ. പി.സി.സി ആസ്ഥാനത്ത് യോഗം ചേർന്ന് സിറ്റിങ് മണ്ഡലങ്ങൾ ഒഴികെയുള്ളിടത്തേക്ക് പട് ടിക തയാറാക്കും.
അടുത്തയാഴ്ച ആദ്യം ചേരുന്ന കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി പട് ടിക പരിശോധിച്ച് സ്ഥാനാർഥികളെ പ്രഖ്യാപിക്കും. സിറ്റിങ് എം.പിമാർക്ക് മാറ്റമുണ്ടാകില്ലെന്നാണ് സൂചനയെങ്കിലും പത്തനംതിട്ടയുടെ കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ല. മാർത്തോമ്മ സഭയുടെയും എൻ.എസ്.എസിെൻറയും താൽപര്യം പരിഗണിച്ചാൽ മുൻ രാജ്യസഭ െഡപ്യൂട്ടി ചെയർമാൻ പി.ജെ. കുര്യൻ സ്ഥാനാർഥിയായേക്കും.
എന്നാൽ, തെരഞ്ഞെടുപ്പ് സമിതിയുടെ സാധ്യത പട്ടികയിൽ പത്തനംതിട്ട ഉൾപ്പെടുത്തില്ല. ഹൈകമാൻഡ് തീരുമാനിക്കെട്ടയെന്നാകും നിലപാട്. എം.െഎ. ഷാനാവാസിെൻറ മരണത്തെ തുടർന്ന് ഒഴിവുവന്ന വയനാട് സീറ്റിലേക്കും പട്ടിക വേണ്ടതില്ലെന്ന നിർദേശം ഹൈകമാൻഡ് നൽകിയതായി അറിയുന്നു. ഇവിടെ എം.എം. ഹസൻ, കെ.പി.സി.സി സെക്രട്ടറി കെ.പി. അബ്ദുൽ മജീദ് എന്നിവരുടെ പേര് കെ.പി.സി.സിയുടെ പരിഗണനയിലുണ്ട്.
ആറ്റിങ്ങൽ-അടൂർ പ്രകാശ് എം.എൽ.എ, കൊല്ലം ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ, എസ്. കൃഷ്ണകുമാർ, ഇടുക്കി-ബെന്നി ബെഹ്നാൻ, ഡീൻ കുര്യാക്കോസ്, ജോസഫ് വാഴക്കൻ, റോയ് കെ. പൗലോസ്, ചാലക്കുടി- ബെന്നി ബെഹ്നാൻ, ഡീൻ കുര്യാക്കോസ്, മാത്യു കുഴൽനാടൻ, റോജി എം. ജോൺ, തൃശൂർ- ടി.എൻ. പ്രതാപൻ, ഡീൻ കുര്യാക്കോസ്, ആലത്തൂർ-സുനിൽ ലാലൂർ, കെ.എ. തുളസി, കെ.ബി. ശശികുമാർ, സുധീർ, പാലക്കാട്-വി.കെ. ശ്രീകണ്ഠൻ, ആർ. ചന്ദ്രശേഖരൻ, ലതിക സുഭാഷ്, കണ്ണൂർ-കെ. സുധാകരൻ, ഷാനിമോൾ ഉസ്മാൻ, ജെബി മേത്തർ, കാസർകോട്-കെ.എം. അഭിജിത്, ബി. സുബ്ബയ്യറായ് തുടങ്ങിയവരാണ് പരിഗണനയിൽ.
ഉമ്മൻ ചാണ്ടിക്കുമേൽ ഹൈകമാൻഡ് സമ്മർദമുണ്ടായാൽ ഇടുക്കിയിൽ മത്സരിക്കും. വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ കാര്യത്തിൽ ൈഹകമാൻഡ് തീരുമാനമെടുക്കും. ഇതനുസരിച്ച് സ്ഥാനാർഥി പട്ടികയും മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.