Posted On
date_range Updated On
date_range പത്രിക സമർപ്പണം പൂർത്തിയായി; ഡമ്മികളടക്കം 14 സ്ഥാനാർഥികൾ
മലപ്പുറം: വേങ്ങര നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ അഞ്ച് ഡമ്മികളുൾപ്പെടെ 14 സ്ഥാനാർഥികൾ രംഗത്ത്. കെ. പദ്മരാജൻ (സ്വത.), കെ.സി. നസീർ (എസ്.ഡി.പി.ഐ), അബ്ദുൽ മജീദ് (എസ്.ഡി.പി.ഐ ഡമ്മി), പി.പി. ബഷീർ (എൽ.ഡി.എഫ്), അലവിക്കുട്ടി (എൽ.ഡി.എഫ് ഡമ്മി), കെ.എൻ.എ. ഖാദർ (മുസ്ലിം ലീഗ്), അബ്ദുൽ ഹഖ് (മുസ്ലിം ലീഗ് ഡമ്മി), ശ്രീനിവാസ് (സ്വാഭിമാൻ പാർട്ടി), ശിവദാസൻ (ശിവസേന), കെ. ഹംസ (സ്വത.), എം.വി. ഇബ്രാഹിം (ഇന്ത്യൻ ഗാന്ധിയൻ പാർട്ടി), ശിവപ്രസാദ് (ഇന്ത്യൻ ഗാന്ധിയൻ പാർട്ടി ഡമ്മി), കെ. ജനചന്ദ്രൻ (ബി.ജെ.പി), സുബ്രഹ്മണ്യൻ (ബി.ജെ.പി ഡമ്മി) എന്നിവരാണ് പത്രിക നൽകിയത്. സൂക്ഷ്മ പരിശോധന സെപ്റ്റംബർ 25ന് നടക്കും. പത്രിക 27 വരെ പിൻവലിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.