Posted On
date_range Updated On
date_range കെ.എം. മാണിയുടെ നിലപാട് ലജ്ജാകരം -വെള്ളാപ്പള്ളി
ചേര്‍ത്തല: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയുടെ നിലപാട് ലജ്ജാകരമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് മാണി കലമുടച്ചു. ഇടതുപക്ഷത്തെ മോഹിപ്പിച്ച് ചതിക്കുകയായിരുന്നു. എരണ്ടയുടെ സ്വഭാവമാണ് മാണിക്ക്. എവിടെ ചെന്നാലും വെള്ളം കണ്ടാല്‍ അതെടുത്തുചാടും. സുകുമാരന്‍ നായര്‍ പറഞ്ഞപോലെ മാണിക്ക് സമദൂരം പറയാമായിരുന്നു. ഇടതുപക്ഷത്തിന് മാണിയുടെ നിലപാട് വലിയ നാണക്കേടായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.