Posted On
date_range Updated On
date_range സംഘടന ദൗർബല്യങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിച്ചു -വിജയകുമാര്‍
ചെങ്ങന്നൂര്‍: കോണ്‍ഗ്രസിെൻറ സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാര്‍ ആരോപിച്ചു. എന്നാല്‍, പ്രവര്‍ത്തനങ്ങളിലെ പോരായ്മ മാത്രമല്ല തോല്‍വിക്ക് കാരണമെന്നും അത് പരസ്യമായി പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വാർത്താലേഖകരോട് പറഞ്ഞു.
പല ബൂത്തുകളിലും യു.ഡി.എഫ് ഏജൻറുമാര്‍ ഇരുന്നില്ല. താല്‍പര്യമില്ലാത്ത ആളുകളെ എന്തിന് ബൂത്ത് ഏജൻറുമാരായി ഇരുത്തിയെന്നത് അന്വേഷിക്കണം. പരമ്പരാഗത വോട്ടുകള്‍ നഷ്‌ടപ്പെട്ടതിനെകുറിച്ചും പാര്‍ട്ടി ഗൗരവമായി അന്വേഷിക്കണം.
സി.പി.എം തന്നെ വര്‍ഗീയ വാദിയാക്കി ചിത്രീകരിച്ചു. ചെങ്ങന്നൂരില്‍ ജയിപ്പിച്ചാല്‍ പള്ളിത്തര്‍ക്കം ഒത്തുതീര്‍പ്പാക്കി തരാമെന്ന മുഖ്യമന്ത്രിയുടെ വാക്കില്‍ സഭ നേതൃത്വം വീണുവെന്നും വിജയകുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.