Posted On
date_range Updated On
date_range യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു
ചെങ്ങന്നൂർ: നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മൽസരിക്കുന്ന കോൺഗ്രസ് നേതാവ് അഡ്വ. ഡി. വിജയകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ 11ന് വരണാധികാരിയായ ചെങ്ങന്നൂർ ആർ ഡി.ഒ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.
കൊടിക്കുന്നിൽ സുരേഷ് എം.പി, തെരഞ്ഞെടുപ്പു കമ്മിറ്റി ഭാരവാഹികളായ കെ.എൻ. വിശ്വനാഥൻ, അഡ്വ. എബി കുര്യാക്കോസ്, ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗ് നേതാവ് ഇ.എച്ച് ഹനീഫാ മൗലവി എന്നിവർ ഒപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ നിന്നും നേതാക്കളുടെയും പ്രവർത്തകരുടെയും ഒപ്പമാണ് പത്രികാ സമർപ്പണത്തിനായി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.