തെലങ്കാനയിലും മിസോറമിലും ബി.ജെ.പിയുടെ രണ്ടാംഘട്ട പട്ടിക
ഹൈദരാബാദ്/െഎസോൾ: മിസോറമിലും തെലങ്കാനയിലും ബി.ജെ.പി രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി. തെലങ്കാനയിൽ 28 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. അവിഭക്ത ആന്ധ്രപ്രദേശിലെ നിയമസഭ മണ്ഡലങ്ങളിൽ മത്സരിക്കുന്ന ബദ്ദാം ബാൽ റെഡ്ഡി, എന്തല ലക്ഷ്മി നാരായണ എന്നിവരാണ് ഇൗ പട്ടികയിലെ പ്രമുഖർ.
മിസോറമിൽ ആകെയുള്ള 40 സീറ്റുകളിൽ 24 സീറ്റുകളിേലക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 13പേരെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അവശേഷിക്കുന്ന മൂന്ന് സീറ്റുകളിൽ മത്സരിക്കുന്നവരെ ഉടൻ തീരുമാനിക്കുമെന്ന് ബി.ജെ.പിയുടെ സംസ്ഥാനത്തെ മുതിർന്ന നേതാവ് അറിയിച്ചു. ആറ് സ്ത്രീകൾ സ്ഥാനാർഥിപ്പട്ടികയിൽ ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.