കോഴിക്കോട്: പി.എസ്. ശ്രീധരൻപിള്ളയെ മിസോറം ഗവർണറായതിനെ തുടർന്ന് ഒഴിവുവന്ന ബി.ജെ. പി സംസ്ഥാന അധ്യക്ഷ പദത്തിലേക്ക് ആർ.എസ്.എസ് വിശേഷ സമ്പർക്ക പ്രമുഖ് എ. ജയകുമാറിെൻറ പ േരും സജീവ പരിഗണനയിൽ. ഗ്രൂപ്പുകളുടെ ഭാഗമല്ല, ബി.ജെ.പി ദേശീയ നേതൃത്വവുമായി അടുത്ത ബ ന്ധം എന്നിവയാണ് ജയകുമാറിന് സാധ്യത വർധിപ്പിക്കുന്നത്. ജാതിസമവാക്യവും ജയകുമാറിന് ഗുണകരമാണ്.
എന്നാൽ, കേരളത്തിലെ പ്രവർത്തകർക്ക് പരിചിതനല്ലാത്ത ഒരാൾ പ്രസിഡൻറായാൽ സംഘടനയെ ചലിപ്പിക്കൽ ശ്രമകരമാവുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. നേതൃത്വത്തിലേക്ക് ജയകുമാർ വരുമെന്ന ചർച്ച മുമ്പും സജീവമായിരുന്നു. സംഘടന ജനറൽ സെക്രട്ടറിയായും ജയകുമാറിനെ പരിഗണിച്ചിരുന്നു.
ആർ.എസ്.എസ് ശാസ്ത്രസാങ്കേതിക വിഭാഗമായ വിജ്ഞാൻ ഭാരതിയുടെ മുൻ സെക്രട്ടറി ജനറൽ കൂടിയായ ജയകുമാർ മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ്. കെ. സുരേന്ദ്രെൻറ സാധ്യത തള്ളാനാകില്ലെന്ന് ഒരു വിഭാഗം കരുതുന്നുണ്ട്. എന്നാൽ, മുരളീധരൻ ഗ്രൂപ്പിെൻറ വക്താവായി അറിയപ്പെടുന്ന സുരേന്ദ്രൻ അധ്യക്ഷനായാൽ ഗ്രൂപ്പുപോരിെൻറ തീവ്രത രൂക്ഷമാവുമെന്ന് കരുതുന്നവരും കുറവല്ല.
കുമ്മനം രാജശേഖരൻ ദേശീയ നേതൃത്വത്തിലേക്കു പോകാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.