ചെറുവത്തൂർ: വിപ്ലവസ്മരണകളിരമ്പുന്ന കയ്യൂരിെൻറ മണ്ണില്‍നിന്ന് സി.പി.ഐ 23ാം പാർട്ടി കോൺഗ്രസ് നടക്കുന്ന കൊല്ലത്തേക്കുള്ള പതാകജാഥക്ക് ആവേശകരമായ തുടക്കം. ചൂരിക്കാടന്‍ കൃഷ്ണന്‍നായരുടെ സ്മൃതിമണ്ഡപത്തില്‍ സി.പി.ഐ കേന്ദ്ര സെക്രേട്ടറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന് രക്തപതാക ദേശീയ എക്സിക്യൂട്ടിവ് അംഗം ബിനോയ് വിശ്വത്തിന് കൈമാറി.
മുട്ട പൊട്ടാനും പാടില്ല, ഒാംലെറ്റ് കഴിക്കുകയും വേണമെന്ന് സി.പി.എം കോൺഗ്രസിനെ സംബന്ധിച്ച് മുന്നോട്ടുവെക്കുന്ന നയത്തെക്കുറിച്ച് ബിനോയ് വിശ്വം പറഞ്ഞു. മുട്ട പൊട്ടിക്കാതെ ഓംലെറ്റുണ്ടാക്കാൻ പറ്റില്ലെന്ന തിരിച്ചറിവുണ്ടാകണം. ഭിന്നിപ്പ് ഒരു രോഗമാണ്. ആ രോഗത്തിനാണ് മാറ്റമുണ്ടാകേണ്ടത്. വ്യത്യസ്തമായി പറഞ്ഞേ തീരൂ എന്ന വാശി ഉണ്ടെങ്കിലും അത് മാറ്റിവെക്കുന്നതാണ് ഐക്യവേദി രൂപപ്പെടാൻ ഏറ്റവും നല്ലത്. സി.പി.എമ്മും സി.പി.ഐയും തമ്മിൽ വിയോജിപ്പിെൻറ അവസരങ്ങളെക്കാൾ കൂടുതൽ യോജിപ്പിെൻറ അവസരങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത് -ബിനോയ് വിശ്വം പറഞ്ഞു.
സി.പി.ഐ കാസര്‍കോട് ജില്ല സെക്രട്ടറി അഡ്വ. ഗോവിന്ദന് പള്ളിക്കാപ്പില്‍ അധ്യക്ഷതവഹിച്ചു. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ, ദേശീയ കൗണ്‍സിൽ അംഗം സത്യന് മൊകേരി, സംസ്ഥാന കൗണ്‍സിൽ അംഗങ്ങളായ ടി. കൃഷ്ണൻ, ബങ്കളം കുഞ്ഞികൃഷ്ണൻ, ജാഥാംഗങ്ങളായ എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, കിസാന്‍സഭ സംസ്ഥാന സെക്രട്ടറി വി. ചാമുണ്ണി, മഹിളാസംഘം സംസ്ഥാന സെക്രട്ടറി അഡ്വ. പി. വസന്തം, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, സി.പി.ഐ കണ്ണൂര്‍ ജില്ല സെക്രട്ടറി പി. സന്തോഷ്കുമാർ, മലപ്പുറം ജില്ല സെക്രട്ടറി പി.പി. സുനീര്‍ എന്നിവർ സംസാരിച്ചു. പി.എ. നായര്‍ സ്വാഗതം പറഞ്ഞു. ഏപ്രില്‍ 25 മുതല്‍ 29 വരെയാണ് പാർട്ടി കോൺഗ്രസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.