ഗോൾവലയിലേക്ക് ഉന്നംതെറ്റാതെ നിറയൊഴിക്കാൻ മിടുക്കനായിരുന്നു ബൈച്യുങ് ബൂട് ടിയ. പക്ഷേ, തെരഞ്ഞെടുപ്പ് കളത്തിൽ കിക്കുകൾ പിഴച്ചു. രണ്ടുവട്ടം. 2014ലെ ലോക്സഭ തെരഞ്ഞ െടുപ്പിൽ പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിൽനിന്നും 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സിലുഗ ിരിയിൽനിന്നും ബൂട്ടിയ തോൽവി ഏറ്റുവാങ്ങി. തൃണമൂൽ കോൺഗ്രസ് ടിക്കറ്റിലായിരുന്നു മത്സരം. 2018ൽ തൃണമൂൽ വിട്ട ബൂട്ടിയ ഇത്തവണ ടീം മാറി കളിക്കിറങ്ങുകയാണ്.
ഹംരോ സിക് കിം പാർട്ടി (എച്ച്.എസ്.പി) എന്ന പേരിൽ സ്വന്തം പാർട്ടിയുണ്ടാക്കിയാണ് മത്സരം. ജന്മനാടായ സി ക്കിമിലേക്ക് രാഷ്ട്രീയ തട്ടകം മാറ്റി. സിക്കിം നിയമസഭയിലെ 32 സീറ്റിലും സിക്കിം ലോക് സഭ മണ്ഡലത്തിലും എച്ച്.എസ്.പി കന്നിയങ്കത്തിന് ഇറങ്ങും. പാർട്ടി വർക്കിങ് പ്രസിഡൻറ് കൂടിയായ ബൂട്ടിയ തലസ്ഥാനമായ ഗാങ്ടോകിൽനിന്നും ടുമിൻലിംഗിയിൽനിന്നും നിയമസഭയിലേക്കാണ് മത്സരിക്കുന്നത്.
സംസ്ഥാനത്തെ ഏക ലോക്സഭ മണ്ഡലമായ സിക്കിമിൽ മുൻ കോൺഗ്രസ് നേതാവും ഇപ്പോൾ എച്ച്.എസ്.പിയുടെ വക്താവുമായ ബിറാജ് അധികാരിയാണ് സ്ഥാനാർഥി. കാൽനൂറ്റാണ്ടായി സിക്കിം ഭരിക്കുന്ന മുഖ്യമന്ത്രി പവൻകുമാർ ചാമ്ലാങ്ങിെൻറ നേതൃത്വത്തിലുള്ള സിക്കിം ഡമോക്രാറ്റിക് ഫ്രണ്ട് ആണ് മുഖ്യകക്ഷി. പാർലെമൻറ് സീറ്റിലും എസ്.ഡി.എഫ് ആണ് വിജയികൾ. സിക്കിം ക്രാന്തികാരി മോർച്ച (എസ്.കെ.എം) ആണ് മുഖ്യപ്രതിപക്ഷ പാർട്ടി.
എച്ച്.എസ്.പിയുടെ വരവോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ പറയുന്നു. സിക്കിമിലെ പ്രബല ജനവിഭാഗമായ ‘ബൂട്ടിയ’ വിഭാഗക്കാരനാണ് ബൈച്യുങ്. മഹാഭൂരിപക്ഷവും തിബത്തൻ ബുദ്ധമത വിശ്വാസികളാണ്. സിക്കിം യാത്രക്കിടെ ഫോൺ വഴി അദ്ദേഹം നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ.
എന്താണ് എച്ച്.എസ്.പിയുടെ പ്രതീക്ഷകൾ?
ഞങ്ങൾ പുതിയ പാർട്ടിയാണ്. തെരഞ്ഞെടുപ്പിൽ ആദ്യം. ഏറ്റവും മികച്ച ഫലമാണ് പ്രതീക്ഷിക്കുന്നത്. ‘നയാ സിക്കിം, ഹംരോ സിക്കിം’ (പുതിയ സിക്കിം, നമ്മുടെ സിക്കിം) എന്ന മുദ്രാവാക്യം ഇതിനകം ജനത ഏറ്റെടുത്ത് കഴിഞ്ഞു. എല്ലാ വിഭാഗത്തിൽനിന്നുമുള്ള ജനങ്ങൾ പാർട്ടിയിൽ അണിചേരുകയാണ്. മതത്തിനും ജാതിക്കും അതീതമായാണ് പ്രവർത്തനങ്ങൾ.
പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങൾ?
വികസന പ്രശ്നങ്ങളാണ് പ്രധാനം. അഴിമതിയാണ് മറ്റൊന്ന്. എസ്.ഡി.എഫിെൻറ അഴിമതി ഭരണം ജനങ്ങൾക്ക് മടുത്തു. പഠിച്ചിറങ്ങുന്ന ചെറുപ്പക്കാർക്ക് േജാലിയില്ല. കടുത്ത ഭരണവിരുദ്ധ വികാരമാണ് ഉള്ളത്. അഴിമതിക്കെതിരായ തുറന്ന പോരാട്ടത്തിനാണ് ഇറങ്ങുന്നത്.
സഖ്യമുണ്ടോ?
ഇല്ല, മുഴുവൻ സീറ്റിലും തനിച്ചാണ് മത്സരിക്കുന്നത്. ലോക്സഭ സീറ്റിലും 24 നിയമസഭ സീറ്റിലും സ്ഥാനാർഥികളായി. ക്രിമിനൽ പശ്ചാത്തലമുള്ള ഒരാൾക്കുപോലും സീറ്റ് നൽകില്ല എന്ന വാഗ്ദാനം ഞങ്ങൾ പാലിച്ചു.
തൃണമൂൽ വിടാൻ കാരണം?
എെൻറ നാട് സിക്കിം ആണ്. സിക്കിം ജനതക്കുവേണ്ടി പ്രവർത്തിക്കൽ എെൻറ ഉത്തരവാദിത്തമാണ്.
കേന്ദ്രത്തിൽ ആര് വരും ?
വളരെ ബുദ്ധിമുട്ടുള്ള ഒരു ചോദ്യമാണ്. നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം എന്നേ ഇപ്പോൾ പറയാൻ കഴിയൂ.
ഇന്ത്യൻ ഫുട്ബാളിനുവേണ്ടി
എന്തു ചെയ്യാൻ കഴിയും?
തെരഞ്ഞെടുപ്പിൽ തോറ്റാലും ജയിച്ചാലും ഒാരോ മണ്ഡലത്തിലും അണ്ടർ 16 ഫുട്ബാൾ ക്ലബുകൾ എച്ച്.എസ്.പി രൂപവത്കരിക്കും. ബാഴ്സലോണ അടക്കമുള്ള യൂറോപ്യൻ ക്ലബുകളിൽ അവർക്ക് പരിശീലനം നൽകും. അതിനുള്ള ഒരുക്കങ്ങളായി കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.