Posted On
date_range Updated On
date_range സീറ്റ് വെച്ചുമാറുന്ന കാര്യം ആലോചനയിലില്ല -ബെന്നി ബഹനാൻ
എറണാകുളം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റും വെച്ചുമാറുന്ന കാര്യം ആലോചനയിലില്ലെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ. യു.ഡി.എഫിൽ സീറ്റ് പിടിച്ചെടുക്കാനോ തട്ടിപ്പറിക്കാനോ ആരും ശ്രമിച്ചിട്ടില്ല. പാർട്ടികളുടെ അവകാശവാദങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിയുമെന്നും ബെന്നി ബഹനാൻ വ്യക്തമാക്കി.
ആരായിരിക്കും തങ്ങളുടെ സ്ഥാനാർഥികൾ എന്ന് തീരുമാനിക്കാനുള്ള അവകാശം ഘടകകക്ഷികൾക്ക് ഉണ്ട്. സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ് ഇടപെടില്ല. ഘടകകക്ഷികളുടെ സ്ഥാനാർഥികളെ കുറിച്ച് ഔദ്യോഗിക അഭിപ്രായം പറയുന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കൺവീനർ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.