ചേർത്തല: അരൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തലവേദനയായി വിമത സ്ഥാനാർഥി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഗീത അശോകനാണ് മത്സരരംഗത്തുള്ളത്. ഉപതെരഞ്ഞെടുപ്പുകളിൽ യുവജനങ്ങൾക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് അരൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായതെന്ന് ഗീത അശോകൻ പറഞ്ഞു.
ഇക്കാര്യത്തിൽ രക്തസാക്ഷിയാകാൻ തയാറാെണന്നും തനിക്കൊപ്പം നിരവധി യുവാക്കളുെണ്ടന്നും വാർത്തസമ്മേളനത്തിൽ അവർ പറഞ്ഞു. യുവജനവിരുദ്ധ നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. നേതാക്കളുടെ താൽപര്യം മുൻനിർത്തിയുള്ളവരും മത്സരിച്ച് സ്ഥിരം തോൽക്കുന്നവരുമാണ് കോൺഗ്രസ് പട്ടികയിലുള്ളത്. അരൂർ സ്വദേശികളായ യൂത്ത് കോൺഗ്രസ് നേതാക്കളെ തഴഞ്ഞതിൽ കടുത്ത പ്രതിഷേധമുണ്ട്. സി.പി.എമ്മും ബി.ജെ.പിയും യുവജനങ്ങൾക്ക് പ്രാതിനിധ്യം നൽകിയത് നേതൃത്വം കാണണമെന്ന് പറഞ്ഞ ഗീത, മത്സരരംഗത്ത് ഉറച്ചുനിൽക്കുമെന്നും യൂത്ത് കോൺഗ്രസ് കൂട്ടായ്മ തനിക്ക് പിന്നിലുെണ്ടന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.