Posted On
date_range Updated On
date_range കെ.സി വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയെ വിഡ്ഢിവേഷം കെട്ടിക്കുന്നുവെന്ന് എ.എം ആരിഫ്
ആലപ്പുഴ: കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ കെ.സി വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയെ വിഡ്ഢിവേഷം കെട്ടിക്കുന്നുവെന്ന് ആലപ്പുഴ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എ.എം ആരിഫ്. രാഹുലും പ്രിയങ്കയും ഒരുമിച്ച് ആലപ്പുഴയിൽ വന്നാലും ഒരു ചുക്കും സംഭവിക്കില്ലെന്നും ആരിഫ് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്ത് നാം കണ്ടതാണ്. രാഹുലും പ്രിയങ്കയും അരിത ബാബുവിന്‍റെ വീട്ടിലെത്തിയപ്പോള്‍ വലിയ ഓളമായിരുന്നു. എന്നിട്ട് എന്തായി എന്നും അരിത തോറ്റില്ലേ എന്നും ആരിഫ് ചോദിച്ചു.
രാഹുൽ ഗാന്ധിയുടെ ഇമേജ് കളയിക്കുന്നതില്‍ പ്രധാനി വേണുഗോപാലെന്നും ആരിഫ് വിമർശിച്ചു. ജനറല്‍ സെക്രട്ടറിയിലേക്ക് എല്ലാ അധികാരവും കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് രാഹുലിനെ കോമാളിയാക്കുന്നത്. ദയവ് ചെയ്ത് രാഹുലിനെ വേണുഗോപാൽ മോശക്കാരനാക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.