യു.പി മഹാസഖ്യത്തിൽ കോൺഗ്രസില്ലെന്ന്​

ന്യൂഡൽഹി: സമാജ്​വാദി പാർട്ടി നേതാവ്​ അഖിലേഷ്​ യാദവും ബഹുജൻ സമാജ്​ പാർട്ടി നേതാവ്​ മായാവതിയും ഡൽഹിയിൽ വെച്ച് ​ കൂടിക്കാഴ്​ച നടത്തി. ഉത്തർപ്രദേശിൽ ബി.ജെ.പിക്കെതിരായ സഖ്യ നീക്കമായ മഹാഗട്​ബന്ധൻ സംബന്ധിച്ച ചർച്ചകൾക്കായാണ് ​ ഇരു നേതാക്കളും കൂടിക്കാഴ്​ച നടത്തിയത്​. കോൺഗ്രസ്​ ഇൗ മഹാസഖ്യത്തി​​​​​​​െൻറ ഭാഗമമാകുന്നതിനോട്​ ഇരു നേതാക്കൾക്കും ​േയാജിപ്പില്ല.

ചെറു പാർട്ടികളെ​ ചേർത്തു നിർത്തിയായിരിക്കും സഖ്യം രൂപീകരിക്കുക. തെരഞ്ഞെടുപ്പിലെ സീറ്റ്​ വിഭജനം ജനുവരി 15നു ശേഷം തീരുമാനിക്കും. സഖ്യത്തിൽ നിന്ന്​ കോൺഗ്രസനെ അകറ്റി നിർത്തുന്നുവെങ്കിലും ഗാന്ധി കുടുംബത്തി​​​​​​​െൻറ ശക്​തികേന്ദ്രങ്ങളായ റായ്​​ബറേലിയിലോ അമേത്തിയിലോ സ്​ഥാനാർഥികളെ നിർത്താൻ അഖിലേഷോ മായാവതിയോ മുതിരില്ലെന്നാണ്​ സൂചന.

മധ്യപ്രദേശിൽ എസ്​.പിയുടെ ഒരേയൊരു എം.എൽ.എക്ക്​ കമാൽനാഥ്​ സർക്കാറിൽ മന്ത്രിസ്​ഥാനം നൽകാത്തതിന്​ കോൺഗ്രസിന്​ മറുപടി നൽകേണ്ടി വരുമെന്ന്​ കഴിഞ്ഞ ആഴ്​ച അഖിലേഷ്​ സൂചിപ്പിച്ചിരുന്നു.

Tags:    
News Summary - Akhilesh Yadav Meets Mayawati - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.