Posted On
date_range Updated On
date_range കാഞ്ചിയാറിൽ 300ഓളം കേരള കോൺഗ്രസ് ജോസ് വിഭാഗം പ്രവർത്തകർ കോൺഗ്രസിലേക്ക്
കട്ടപ്പന: കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിൽനിന്ന് 300ഓളം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നതായി പാർട്ടി നേതൃത്വം അറിയിച്ചു. കാഞ്ചിയാർ പഞ്ചായത്ത് അംഗം സിബി തൽസ്ഥാനം രാജിവെച്ചു.
എ.ഐ.സി.സി അംഗം ഇ.എം. അഗസ്തി, ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാർ എന്നിവർ ചേർന്ന് കോൺഗ്രസിലേക്കെത്തിയവരെ അംഗത്വം നൽകി സ്വീകരിച്ചു. തുടർന്ന് പഞ്ചായത്ത് ഓഫിസിൽ എത്തി പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് സമർപ്പിച്ചു.
മുൻ പഞ്ചായത്ത് പ്രസിഡൻറും ഇടുക്കി താലൂക്ക് കാർഷിക വികസന ബാങ്ക് ഡയറക്ടറുമായ ഷിജി സിബി, കേരള കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് സെബാസ്റ്റ്യൻ മറ്റമുണ്ട, യൂത്ത് ഫ്രണ്ട് സെക്രട്ടറി ഷിൽറ്റ് ആൻറണി, സിബിച്ചൻ പാറക്കൽ, സുഹൈബ് മുള്ളൻകുഴി തുടങ്ങിയവരും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.