ന്യൂഡല്‍ഹി: ഇന്ത്യ ഫാഷിസ്റ്റ് രാജ്യമായി മാറിയിട്ടില്ളെങ്കിലും സര്‍ക്കാറിനെ നിയന്ത്രിക്കുന്ന ആര്‍.എസ്.എസിന്‍േറത് ഹിന്ദുരാഷ്ട്ര അജണ്ടയാണെന്നും മോദി സര്‍ക്കാര്‍ പുലര്‍ത്തുന്നത് ഫാഷിസ്റ്റ് പ്രവണതകളാണെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുറന്നുപറഞ്ഞതോടെ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്‍െറ ബി.ജെ.പിയോടുള്ള മൃദുനിലപാടിന് പാര്‍ട്ടിയില്‍ നിലനില്‍പില്ളെന്ന് വ്യക്തമായി. തിങ്കളാഴ്ച അവസാനിച്ച ത്രിദിന കേന്ദ്രസമിതി യോഗത്തില്‍ കാരാട്ടിന്‍െറ നിലപാടിനെ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു.
രണ്ടാഴ്ച മുമ്പ് എഴുതിയ ലേഖനത്തിലാണ് മോദി സര്‍ക്കാര്‍ ഫാഷിസ്റ്റല്ല മറിച്ച് സമഗ്രാധിപത്യ സ്വഭാവത്തിലുള്ളതാണെന്ന് കാരാട്ട് അഭിപ്രായപ്പെട്ടത്. എന്നാല്‍, ഫാഷിസം പൂര്‍ണരൂപത്തില്‍ എത്തിയശേഷമല്ല, അതിന്‍െറ ലക്ഷണം കാണിക്കുമ്പോള്‍തന്നെ പ്രതിരോധിക്കേണ്ടതുണ്ടെന്നും അതിനായി മതേതര പുരോഗമന ശക്തികളുടെ ഐക്യനിര കെട്ടിപ്പടുക്കണമെന്നും യെച്ചൂരി വ്യക്തമാക്കിയതിലൂടെ കാരാട്ടിനെ പൂര്‍ണമായി തള്ളുകയാണ് പാര്‍ട്ടിയെന്ന് സ്പഷ്ടം.
ചേരിചേരാ കൂട്ടായ്മക്ക് രൂപംനല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഇന്ത്യയുടെ ഒരു പ്രധാനമന്ത്രി ആദ്യമായാണ് ‘നാം’ ഉച്ചകോടിയില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്നും അമേരിക്കയോട് അടിയറവ് പറഞ്ഞ മട്ടിലാണ് രാജ്യത്തിന്‍െറ വിദേശനയമെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. ഈയിടെ ഒപ്പുവെച്ച കരാര്‍പ്രകാരം ഇന്ത്യയുടെ വ്യോമ സൈനിക താവളങ്ങള്‍ അമേരിക്കക്ക് ഉപയോഗിക്കാനാകും. മൂന്നാം ലോക രാജ്യങ്ങളുമായി യുദ്ധമുണ്ടായാല്‍ ഇന്ത്യയെ അവര്‍ താവളമാക്കുമെന്നും സി.പി.എം ആശങ്കപ്പെടുന്നു.
അതിര്‍ത്തി കടന്നത്തെുന്ന ഭീകരവാദത്തെ ഇല്ലാതാക്കണമെന്നും കശ്മീരി ജനതയുടെ ആത്മവിശ്വാസം വീണ്ടെടുത്ത് എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചുചേര്‍ത്ത് പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും യെച്ചൂരി പറഞ്ഞു. ചോരയും മൃതദേഹങ്ങളും കണ്ടാണ് ഭീകരതയുടെ കഴുകന്‍ മണംപിടിച്ചത്തെുന്നതെന്നും അത് ഇല്ലാതാക്കുകയാണ് ആദ്യപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.