മന്ത്രിമാരൊന്നുമില്ലാതെ മധ്യകേരളത്തില്‍ മൂന്നു ജില്ലകള്‍

കോട്ടയം: പിണറായി വിജയന്‍െറ നേതൃത്വത്തില്‍ ഇടതുമുന്നണി മന്ത്രിസഭ അധികാരമേറ്റപ്പോള്‍ മന്ത്രിമാരൊന്നുമില്ലാതെ മധ്യകേരളത്തിലെ മൂന്ന് ജില്ലകള്‍. കഴിഞ്ഞ മന്ത്രിസഭയില്‍ ഏറെ പിടിയുണ്ടായിരുന്ന കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളാണ് ഇത്തവണ അധികാരത്തിന് പുറത്തായത്. പത്തനംതിട്ടയും തൃശൂരും മാത്രമാണ് ഇതിനൊരു അപവാദം. മുന്‍ യു.ഡി.എഫ് മന്ത്രിസഭയില്‍ കോട്ടയത്തിന് മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും ചീഫ് വിപ്പും ഉണ്ടായിരുന്നു. കോട്ടയം സ്വദേശിയും ഇരിക്കൂര്‍ എം.എല്‍.എയുമായ കെ.സി. ജോസഫും മന്ത്രിയായിരുന്നു. ഇത്തവണ ഏറ്റുമാനൂരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട സുരേഷ്കുറുപ്പ് മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചെ ങ്കിലും അവസാനനിമിഷം തഴയപ്പെട്ടു. മുമ്പ് ടി.കെ. രാമകൃഷ്ണന്‍ കോട്ടയത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മന്ത്രി സ്ഥാനം നല്‍കിയിരുന്ന കീഴ്വഴക്കവും ഇത്തവണ ലംഘിച്ചു.

ഇടുക്കിയില്‍ കഴിഞ്ഞ മന്ത്രിസഭയില്‍ പി.ജെ. ജോസഫ് മന്ത്രിയായിരുന്നെങ്കില്‍ ഇത്തവണ ആരുമില്ല. അഞ്ചു മണ്ഡലങ്ങളില്‍ മൂന്നിടത്ത് ഇടതു സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടും പദവികളൊന്നുമില്ലാത്ത ചീഫ് വിപ്പ് സ്ഥാനം ഉടുമ്പന്‍ചോലയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട എം.എം. മണിക്ക് നല്‍കുക മാത്രമാണ് ചെയ്തത്. മണിയെ തഴഞ്ഞതിനെതിരെ ജില്ലയിലെങ്ങും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പീരുമേട് എം.എല്‍.എ ഇ.എസ്. ബിജിമോള്‍ അവസാനനിമിഷംവരെ സി.പി.ഐയുടെ മന്ത്രിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ഒടുവില്‍ നേതൃത്വം അവഗണിച്ചു. ജനതാദള്‍ എസിന്‍െറ പ്രതിനിധിയായി തിരുവല്ലയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട മാത്യു ടി. തോമസ് പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ മന്ത്രി സ്ഥാനത്തത്തെുകയായിരുന്നു. രണ്ട് എം.എല്‍.എമാര്‍ മന്ത്രിസ്ഥാനത്തെ എതിര്‍ത്ത് രംഗത്ത് വന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍െറ ഇടപെടലിനെ തുടര്‍ന്ന് മാത്യു ടി. തോമസിന് നറുക്കുവീഴുകയായിരുന്നു. തുടര്‍ച്ചയായി അഞ്ചുതവണ റാന്നിയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട രാജു എബ്രഹാമിനെ അവഗണിച്ചതിലുള്ള പ്രതിഷേധം ജില്ലയില്‍ ശക്തമാണ്.

എറണാകുളത്തുനിന്ന് കഴിഞ്ഞ ഇടതു മന്ത്രിസഭയില്‍ എസ്. ശര്‍മ മന്ത്രിയായിരുന്നു. ഇടക്കാലത്ത് ജോസ് തെറ്റയിലും ടി.യു. കുരുവിളയും മന്ത്രിസ്ഥാനത്തത്തെി. ഇത്തവണ 14ല്‍ അഞ്ച് എം.എല്‍.എമാര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടും വ്യവസായ തലസ്ഥാനം കൂടിയായ എറണാകുളത്തെ പൂര്‍ണമായും അവഗണിച്ചു. കൊച്ചി മെട്രോ, സിയാല്‍, സ്മാര്‍ട്സിറ്റി അടക്കം നിരവധി വന്‍ പദ്ധതികളുടെ നിര്‍മാണം അന്തിമഘട്ടത്തിലത്തെി നില്‍ക്കെയാണ് ജില്ലയോടുള്ള അവഗണന എന്നത് ശ്രദ്ധേയം. കോട്ടയത്തിന് കഴിഞ്ഞ മന്ത്രിസഭയില്‍ ലഭിച്ച പ്രാതിനിധ്യം കണ്ണൂരും തൃശൂരും ആലപ്പുഴയും പങ്കിട്ടപ്പോള്‍ കണ്ണൂരില്‍നിന്ന് മുഖ്യമന്ത്രി പിണറായി അടക്കം നാലുപേര്‍ ഭരണതലപ്പത്തത്തെി. മറ്റ് രണ്ടിടത്ത് മൂന്നു വീതവും മന്ത്രിമാരെ ലഭിച്ചു. മധ്യകേരളത്തിലെ മൂന്നു ജില്ലകള്‍ക്കുണ്ടായ അതേ അവസ്ഥയാണ് ഇത്തവണ വയനാടിനും നേരിടേണ്ടി വന്നത്. അതേസമയം, വികസനത്തില്‍ മുന്നിലുള്ള കോട്ടയത്തും എറണാകുളത്തും നിലവിലെ പദ്ധതികള്‍ പൂര്‍ത്തിയാക്കാനും മുഖ്യമന്ത്രി നേരിട്ട് ഇടപെടല്‍ നടത്തുമെന്നാണ് സി.പി.എം നേതാക്കള്‍ നല്‍കുന്ന സൂചന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.