മാത്യു ടി. തോമസിനോട് പ്രസിഡന്‍റ് സ്ഥാനം ഒഴിയാന്‍ നിര്‍ദേശം

തിരുവനന്തപുരം: മന്ത്രി സ്ഥാനം ഏറ്റെടുത്ത ജനതാദള്‍ നേതാവ് മാത്യു ടി. തോമസിനോട് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം ഒഴിയാന്‍ ദേശീയ പ്രസിഡന്‍റ് എച്ച്.ഡി. ദേവഗൗഡ നിര്‍ദേശിച്ചു. എല്‍.ഡി.എഫ് മന്ത്രിസഭയുടെ സ്ഥാനാരോഹണത്തിന് ബുധനാഴ്ച തലസ്ഥാനത്തത്തെിയ ദേവഗൗഡയെ സന്ദര്‍ശിച്ച സംസ്ഥാനത്തെ സീനിയര്‍ പാര്‍ട്ടി നേതാക്കളുടെ ആവശ്യപ്രകാരമാണ് ഈ നിര്‍ദേശം. ജനതാദള്‍ എം.എല്‍.എമാരായ കെ. കൃഷ്ണന്‍കുട്ടി, സി.കെ. നാണു മുതിര്‍ന്ന നേതാക്കളായ ജോസ് തെറ്റയില്‍, എ. നീലലോഹിതദാസന്‍ നാടാര്‍ എന്നിവര്‍  മന്ത്രിപദവിയും സംസ്ഥാന പ്രസിഡന്‍റ് പദവിയും ഒരാള്‍ വഹിക്കുന്നത് ശരിയല്ളെന്ന് ചൂണ്ടിക്കാട്ടി. സംഘടനാ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സംഘടനാ സമ്മേളനം നടത്തുന്നതിനും പുതിയ നേതൃത്വം വരണമെന്നും അവര്‍ നിര്‍ദേശിച്ചു.

എല്‍.ഡി.എഫിലേക്കുള്ള ജനതാദള്‍ പ്രതിനിധിയെ നിശ്ചയിക്കുന്നതിനെച്ചൊല്ലി നിയമസഭാ കക്ഷിയിലും സംസ്ഥാന നേതൃത്വത്തിലും രൂക്ഷമായ തര്‍ക്കമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്. നിയമസഭാകക്ഷിയോഗത്തില്‍ കെ. കൃഷ്ണന്‍കുട്ടിയും സി.കെ. നാണുവും മാത്യു ടി. തോമസ് മന്ത്രിയാകുന്നതിനെ എതിര്‍ത്തു. ഭൂരിപക്ഷ തീരുമാനം അംഗീകരിക്കാനാവില്ളെന്നാണ് സംസ്ഥാന പ്രസിഡന്‍റ് നിലപാടെടുത്തത്. സംസ്ഥാന നേതൃ ഭാരവാഹികളിലും ജില്ലാ പ്രസിഡന്‍റുമാരിലും ഭൂരിപക്ഷം മാത്യു ടി. തോമസിന് എതിരായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.