ശുഭാരംഭം; നേതാക്കളെ കണ്ട് നിയുക്ത മുഖ്യമന്ത്രി

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ കാവല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വി.എസ് അച്യുതാനന്ദനുമടക്കമുള്ള രാഷ്ട്രീയനേതാക്കളെ കാണാനത്തെി.

ശനിയാഴ്ച രാവിലെ 11ഓടെയാണ്  ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിക്കാന്‍  ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എത്തിയത്. സൗഹൃദച്ചിരിയുമായി കടന്നുവന്ന അതിഥികളെ സിറ്റൗട്ടിലേക്കിറങ്ങി ഉമ്മന്‍ ചാണ്ടി കൈപിടിച്ച് സ്വീകരിച്ചു. അതിഥികള്‍ക്ക് മുന്നില്‍ പതറിയത് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനായിരുന്നു. രാജിവെച്ച ഉടനെ ഒൗദ്യോഗിക വസതിയില്‍നിന്ന് പുതുപ്പള്ളി ഹൗസിലേക്ക് താമസം മാറ്റിയതിനാല്‍ മറ്റ് സൗകര്യങ്ങളൊന്നുമൊരുക്കിയിട്ടില്ല. അതിനാല്‍ ചായ എടുക്കാന്‍ നിര്‍വാഹമില്ളെന്നും മറിയാമ്മ  അറിയിച്ചതോടെ ഇപ്പോള്‍ ഒന്നും വേണ്ടെന്നായി ഇരുവരും.

തുടര്‍ന്ന് മാധ്യമങ്ങളെ പുറത്തിറക്കി പത്ത് മിനിറ്റോളം ചര്‍ച്ച. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി പഴയ മുഖ്യമന്ത്രിയുമായി സംസാരിക്കേണ്ട കാര്യങ്ങള്‍ സംസാരിച്ചുവെന്ന് പിണറായി പറഞ്ഞു.  ഉപദേശങ്ങളും നിര്‍ദേശങ്ങളും എവിടെനിന്നും സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ പിണറായി, ഉമ്മന്‍ ചാണ്ടിയെ സത്യപ്രതിജ്ഞക്ക് ക്ഷണിച്ചതായും അറിയിച്ചു. രാവിലെ എം.എന്‍ സ്മാരകത്തിലത്തെി സി.പി.ഐ നേതാക്കളെയും കണ്ടശേഷമാണ് പിണറായി പുതുപ്പള്ളി ഹൗസിലത്തെിയത്. സി.പി.ഐ ഓഫിസില്‍ കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍,  ബിനോയ് വിശ്വം, കെ.ഇ. ഇസ്മാഈല്‍ തുടങ്ങിയവര്‍ പിണറായി വിജയനെ സ്വീകരിച്ചു.

വി.എസ്. അച്യുതാനന്ദനെ ഒൗദ്യോഗിക വസതിയായ കന്‍േറാണ്‍മെന്‍റ് ഹൗസില്‍ പിണറായി സന്ദര്‍ശിച്ചു. മാധ്യമങ്ങളെ ഒഴിവാക്കി ഇരുവരും 15 മിനിറ്റോളം സംസാരം. വി.എസിന്‍െറ അനുഭവത്തിന്‍െറ അടിസ്ഥാനത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കാനുള്ള സന്ദര്‍ശനമാണിതെന്ന് പിണറായി പറഞ്ഞു.

ശനിയാഴ്ച വൈകീട്ട് നാലോടെ പിണറായി വിജയന് പൂച്ചെണ്ടുമായി സംസ്ഥാനത്തെ ആദ്യത്തെ ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലുമത്തെി. രാജഗോപാല്‍ പിണറായി വിജയന് ആശംസ നേര്‍ന്നു. കോടിയേരി ബാലകൃഷ്ണന്‍, സംസ്ഥാന സമിതി അംഗം എം. വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് രാജഗോപാലിനെ സ്വീകരിച്ചു.  വീട്ടില്‍ ഇപ്പോള്‍ ആരൊക്കെയുണ്ടെന്ന് രാജഗോപാലിനോട് കോടിയേരി ആരാഞ്ഞു. താനും മകനും ദൈവവുമുണ്ടെന്നായിരുന്നു ഉത്തരം. ഉടന്‍ വന്നു പിണറായിയുടെ കമന്‍റ് ‘ദൈവ വിശ്വാസികളെല്ലാം വര്‍ഗീയവാദികളാണെന്ന് തങ്ങള്‍ക്ക് അഭിപ്രായമില്ല കേട്ടോ... ഞങ്ങള്‍ക്കിടയിലും ധാരാളം വിശ്വാസികളുണ്ട്’ -പിണറായിയുടെ കമന്‍റ് കേട്ടതും കോണ്‍ഫറസ് ഹാളില്‍ ചിരിപൊട്ടി. സംസ്ഥാനത്ത് സൗഹൃദ അന്തരീക്ഷം പുലര്‍ത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും വിശ്വാസത്തിന്‍െറ പേരില്‍ അക്രമം ആര് നടത്തിയാലും അംഗീകരിക്കാനാവില്ളെന്നും പിണറായിയോട് പറഞ്ഞതായി സന്ദര്‍ശനശേഷം രാജഗോപാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.