തിരുവനന്തപുരം: സ്ഥാനാര്‍ഥിപ്രഖ്യാപനം നീട്ടിവെച്ച നാല് സീറ്റുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും ഏകദേശ ധാരണയിലത്തെി. കഴിഞ്ഞതവണ ലീഗ് മത്സരിച്ച കുന്നമംഗലം, ഇരവിപുരം സീറ്റുകള്‍ വെച്ചുമാറുന്നതിനാണ് ധാരണ. കുന്നമംഗലത്തിന് പകരം ബാലുശ്ശേരി സംവരണ മണ്ഡലം ലീഗിന് ലഭിക്കും. ഇരവിപുരം ലീഗിന്‍േറതാണെങ്കിലും അവിടെനിന്ന് വിജയിച്ച ആര്‍.എസ്.പി ഇപ്പോള്‍ യു.ഡി.എഫിലായതിനാല്‍ ഈ സീറ്റിനായി ലീഗ് കടുംപിടിത്തം നടത്തില്ല. ഇരവിപുരത്തിന് പകരം കോണ്‍ഗ്രസ് മത്സരിച്ച ചടയമംഗലം ആയിരിക്കും ലീഗിന് ലഭിക്കുക. ഗുരുവായൂര്‍, കുറ്റ്യാടി സീറ്റുകളില്‍ ലീഗ് തന്നെ മത്സരിക്കും. ഏകദേശ ധാരണ ആയെങ്കിലും ഘടകകക്ഷികളുമായുള്ള ചര്‍ച്ച പൂര്‍ത്തിയാവുന്നതനുസരിച്ചേ അന്തിമമായി പ്രഖ്യാപിക്കൂ.
മുസ്ലിം ലീഗ് അധികസീറ്റ് ആവശ്യപ്പെട്ടെന്ന പ്രചാരണം ശരിയല്ളെന്ന് കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. നാല് സീറ്റുകള്‍ വെച്ചുമാറുന്നത് സംബന്ധിച്ച ചര്‍ച്ചയാണ് നടന്നത്. മറ്റ് ഘടകകക്ഷികളുമായുള്ള ചര്‍ച്ചക്കുശേഷമേ ഇക്കാര്യത്തില്‍ തീരുമാനം സാധ്യമാകൂ. ഇനി കൂടിക്കാഴ്ചയുടെ ആവശ്യമില്ലാതെ ഫോണിലൂടെ സംസാരിച്ച് തീര്‍ക്കാവുന്ന കാര്യങ്ങളേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
അങ്കമാലി സീറ്റ് വിട്ടുനല്‍കാന്‍ കഴിയില്ളെന്ന് കഴിഞ്ഞദിവസം കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗത്തെ അറിയിച്ച കോണ്‍ഗ്രസ് നേതൃത്വം ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്താമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, അവസാനനിമിഷം അത് 28ലേക്ക് മാറ്റി. പാര്‍ട്ടിയെ മോശമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നെന്ന സംശയമാണ് ജേക്കബ് വിഭാഗം പ്രകടിപ്പിക്കുന്നത്. അതേസമയം, പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരിന് മത്സരിക്കാന്‍ അങ്കമാലിയോ ഉറപ്പുള്ള മറ്റേതെങ്കിലും സീറ്റോ നല്‍കുന്നില്ളെങ്കില്‍ യു.ഡി.എഫില്‍ തുടര്‍ന്ന് മത്സരരംഗത്തുനിന്ന് പാര്‍ട്ടി വിട്ടുനില്‍ക്കണമെന്ന് നെല്ലൂരിനെ അനുകൂലിക്കുന്നവര്‍ ആവശ്യപ്പെടുന്നു.
പാര്‍ട്ടി ചെയര്‍മാന് സീറ്റില്ളെങ്കില്‍ അത് ബുദ്ധിമുട്ടായിരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബും മുന്നണിനേതൃത്വത്തെ അറിയിച്ചു. ആര്‍.എസ്.പി യുമായി ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ചര്‍ച്ചയും മാറ്റിവെച്ചു. മാണിഗ്രൂപ്, ആര്‍.എസ്.പി, ജെ.ഡി.യു കക്ഷികളുമായുള്ള വീതംവെപ്പ് പാതിവഴിയിലാണ്. ബുധനാഴ്ച മാണിഗ്രൂപ്, ജെ.ഡി.യു കക്ഷികളുമായി ചര്‍ച്ചനടത്താമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും നടക്കുമോയെന്ന് ഉറപ്പില്ല.
സീറ്റ്വിഭജനം നീളുന്നതില്‍ ഘടകകക്ഷികള്‍ക്ക് അതൃപ്തിയുണ്ട്. സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് 28ന് കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിക്ക് പോകുംമുമ്പ് ഏകപക്ഷീയമായി നിശ്ചയിക്കാനുള്ള നീക്കമാണെന്ന സംശയമാണ് ഘടകകക്ഷികള്‍ പ്രകടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.