ചെന്നൈ: ഒരുവേള അടഞ്ഞ സഖ്യസാധ്യതകള്‍ പുനരുജ്ജീവിപ്പിച്ച് വിജയകാന്ത് അധ്യക്ഷനായ ഡി.എം.ഡി.കെയുടെ പ്രതിനിധികള്‍ ഡല്‍ഹിയിലത്തെി ബി.ജെ.പി നേതൃത്വവുമായി ചര്‍ച്ച നടത്തി. കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറുമായി പ്രത്യേകം കൂടിക്കാഴ്ചയും നടത്തി. ഇന്നലെ നടന്ന ചര്‍ച്ചയില്‍ സംസ്ഥാനത്തുനിന്നുള്ള ഏക കേന്ദ്രമന്ത്രിയായ പൊന്‍ രാധാകൃഷ്ണന്‍ വിട്ടുനിന്നത് ശ്രദ്ധിക്കപ്പെട്ടു.
വിജയകാന്ത് ഡി.എം.കെയുമായി അടുക്കുന്നെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളുമായി സഖ്യ ചര്‍ച്ച നടന്നത്. ഡി.എം.ഡി.കെ യുവജന വിഭാഗം നേതാവും വിജയകാന്തിന്‍െറ ഭാര്യാസഹോദരനുമായ സുധീഷിന്‍െറ നേതൃത്വത്തിലുള്ള എട്ടംഗസംഘമാണ് ചര്‍ച്ചക്കത്തെിയത്.
അനൗദ്യോഗിക തലത്തിലുള്ള ചര്‍ച്ചകളാണ് ഡല്‍ഹിയില്‍ പുരോഗമിക്കുന്നത്. ധാരണയില്‍ എത്തിയതിനുശേഷമാകും അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച.
ദിവസങ്ങള്‍ക്കു മുമ്പ് ചെന്നൈയിലത്തെിയ പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്ചക്ക് വിജയകാന്ത് തയാറായിരുന്നില്ല. ഇതോടെ, സഖ്യസാധ്യതകള്‍ അടഞ്ഞെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ കരുതിയത്. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പിന് സമാനമായി ഡി.എം.ഡി.കെ, പി.എം.കെ എന്നിവയെ ഒപ്പം കൂട്ടി എന്‍.ഡി.എ പുനരുജ്ജീവിപ്പിക്കാന്‍ ആര്‍.എസ്.എസ് ബി.ജെ.പിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍െറ ഭാഗമായാണ് ചര്‍ച്ചയെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.