ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തോടൊപ്പം നിലവില്‍വന്ന പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കുന്നെന്ന് തമിഴ്നാട്ടില്‍ പരാതിപ്രളയം. ആദ്യ മൂന്ന് ദിവസങ്ങളില്‍ ലഭിച്ച പരാതികളുടെ എണ്ണം 300 കവിഞ്ഞതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രാജേഷ് ലഖോനി വെളിപ്പെടുത്തി. തീയതി പ്രഖ്യാപിച്ച ആദ്യ മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ മൂന്ന് പരാതി ലഭിച്ചിരുന്നു. സര്‍ക്കാര്‍ പദ്ധതികളുടെ പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അണ്ണാ ഡി.എം.കെ പ്രവര്‍ത്തകരും സൗജന്യങ്ങള്‍ വിതരണം ചെയ്യുന്നതായി ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരാണ് പരാതികളുമായി രംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.