പി.ജെ. ജോസഫിന് ഇന്ന് 75

തൊടുപുഴ: തലയെടുപ്പും തലയില്‍ തന്ത്രങ്ങളുമുള്ള രാഷ്ട്രീയക്കാരന്‍, മണ്ണിന്‍െറ മനസ്സറിഞ്ഞ കര്‍ഷകന്‍, പാട്ടുപാടി സദസ്സിനെ കൈയിലെടുക്കുന്ന കലാകാരന്‍...വെള്ളക്കുപ്പായത്തില്‍ വിശേഷണങ്ങള്‍ ഒരുപാട് തുന്നിച്ചേര്‍ത്താണ് തൊടുപുഴക്കാര്‍ക്ക് ഒൗസേപ്പച്ചനും കേരള കോണ്‍ഗ്രസുകാര്‍ക്ക് പി.ജെയുമായ പി.ജെ. ജോസഫ് ഇന്ന് 75ാം വയസ്സിലേക്ക് പദമൂന്നുന്നത്.

തൊടുപുഴ പുറപ്പുഴ വയറ്റാട്ടില്‍ പാലത്തിനാല്‍ പി.ഒ. ജോസഫ്-അന്നമ്മ ദമ്പതികളുടെ മകനായി 1941 ജൂണ്‍ 28ന് ജനനം. സാമ്പത്തിക ശാസ്ത്രത്തില്‍ ചെന്നൈ ലയോള കോളജില്‍നിന്ന് ബി.എയും തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍നിന്ന് എം.എയും. 1970ല്‍ തൊടുപുഴ നിയോജക മണ്ഡലത്തില്‍നിന്ന് ആദ്യമായി നിയമസഭയിലത്തെി. 1977, 1980, 1982, 1987, 1996, 2006, 2011, 2016 തെരഞ്ഞെടുപ്പുകളിലും തൊടുപുഴയെ പ്രതിനിധീകരിച്ചു.

2001ല്‍ പി.ടി. തോമസിനോട് മാത്രമാണ് നിയമസഭയിലേക്ക് തോല്‍വിയറിഞ്ഞത്. 1991ല്‍ ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലത്തില്‍ പാലാ കെ.എം. മാത്യുവിനോടും തോറ്റു. 1977ലെ എ.കെ. ആന്‍റണി മന്ത്രിസഭയില്‍ എട്ടുമാസം ആഭ്യന്തര മന്ത്രിയായി. പിന്നീട് കരുണാകരന്‍ മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയും ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയും അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയും ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ജലവിഭവ മന്ത്രിയുമായി.

പൊതുമരാമത്ത് മന്ത്രിയായിരിക്കെ 2006ലാണ് ജോസഫിന്‍െറ രാഷ്ട്രീയ ജീവിതത്തെ പിടിച്ചുകുലുക്കിയ വിമാനയാത്രാ വിവാദം. 2006 സെപ്റ്റംബര്‍ നാലിന് മന്ത്രിസ്ഥാനം രാജിവെച്ചു. കോടതി കുറ്റമുക്തനാക്കിയതിനത്തെുടര്‍ന്ന് 2009 ആഗസ്റ്റ് 17ന് മന്ത്രിസഭയില്‍ തിരിച്ചത്തെിയെങ്കിലും അദ്ദേഹത്തിന്‍െറ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് കെ.എം. മാണിയുടെ കേരള കോണ്‍ഗ്രസില്‍ ലയിക്കാന്‍ തീരുമാനിച്ചതോടെ 2010 ഏപ്രില്‍ 30ന് വീണ്ടും മന്ത്രിസ്ഥാനം ഒഴിഞ്ഞു.

മികച്ചൊരു കര്‍ഷകനായ അദ്ദേഹം ജൈവകൃഷിയുടെ പ്രചാരകനുമാണ്. പിറന്നാളിന് പ്രത്യേകിച്ച് ആഘോഷമില്ല. പള്ളിയില്‍ പോകും. തിരിഞ്ഞുനോക്കുമ്പോള്‍ സംതൃപ്തി മാത്രം. പിറന്നാള്‍ ദിനത്തില്‍ തിരുവനന്തപുരത്താണ്’. ഡോ. ശാന്തയാണ് ഭാര്യ. മക്കള്‍: അപ്പു, യമുന, ആന്‍റണി, ജോ.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.