പുതുമോടി തീരുന്നു; എന്‍.ഡി.എയില്‍ ഭിന്നത

തൃശൂര്‍: മധുവിധു തീരുന്നു; സംസ്ഥാന എന്‍.ഡി.എയില്‍ അഭിപ്രായ ഭിന്നത മറനീക്കിത്തുടങ്ങി. നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം ലക്ഷ്യംവെച്ച് ഇറങ്ങിയ എന്‍.ഡി.എക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞില്ളെന്ന മുന്നണി നേതാക്കളുടെ വിലയിരുത്തലിന് പിന്നാലെ അണിയറയില്‍ ആരോപണങ്ങള്‍ പരസ്പരം ഉന്നയിച്ചുതുടങ്ങി.

പ്രതീക്ഷിച്ച പല മണ്ഡലങ്ങളിലും ബി.ഡി.ജെ.എസ് ഫലവത്തായി പ്രവര്‍ത്തിച്ചില്ളെന്ന് ബി.ജെ.പി നേതാക്കള്‍ പഴിക്കുന്നു. വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം, പുതുക്കാട് മണ്ഡലങ്ങളില്‍ സഖ്യം ഗുണംചെയ്തില്ളെന്നാണ് ബി.ജെ.പി വിലയിരുത്തല്‍. തിരിച്ച്, തങ്ങള്‍ പ്രതീക്ഷിച്ച റാന്നി, തിരുവല്ല, ഉടുമ്പന്‍ചോല, കുട്ടനാട് മണ്ഡലങ്ങളില്‍ തോറ്റമ്പിയതും മത്സരിച്ച 37 സീറ്റില്‍ ഒരിടത്തും രണ്ടാം സ്ഥാനത്തുപോലും എത്താനാവാത്തതും ബി.ജെ.പി ആത്മാര്‍ഥത കാണിക്കാത്തതിനാലാണെന്ന് ബി.ഡി.ജെ.എസ് കരുതുന്നു. അതുണ്ടായിരുന്നെങ്കില്‍ കുട്ടനാട്ടില്‍ ജയിച്ചേനെ എന്നാണ് ബി.ഡി.ജെ.എസ് പക്ഷം.

തങ്ങള്‍ക്ക് ആരോടും ഒരു പരിധിയില്‍ കൂടുതല്‍ പ്രതിപത്തിയില്ളെന്ന എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നാടേശന്‍െറ പരാമര്‍ശം ബി.ജെ.പിയില്‍ ഉണ്ടാക്കിയ അമര്‍ഷം കുറച്ചല്ല. ബി.ഡി.ജെ.എസില്‍ മൂപ്പിള തര്‍ക്കം രൂക്ഷമാണ്. പാര്‍ട്ടി നിയന്ത്രണം നഷ്ടമാകുമോ എന്ന ആശങ്ക വെള്ളാപ്പള്ളിക്കുണ്ട്. അങ്ങനെ സംഭവിച്ചാല്‍ പാര്‍ട്ടിയെ ബി.ജെ.പി ഹൈജാക്ക് ചെയ്യുമെന്ന് വെള്ളാപ്പള്ളിയുടെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞിട്ടുണ്ടത്രേ. തല്‍സ്ഥിതി തുടരട്ടെ എന്നാണ് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്. പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളും തുഷാറിനൊപ്പമാണ്.

എന്‍.ഡി.എയിലെ മറ്റു പാര്‍ട്ടികളും സഖ്യത്തില്‍ അതൃപ്തരാണ്. സഖ്യത്തിന് ഇതുവരെ ഒരു ചെയര്‍മാനെ കണ്ടത്തൊന്‍ നേതൃകക്ഷിയായ ബി.ജെ.പിക്ക് കഴിഞ്ഞില്ളെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പഴയകാല നേതാക്കളായ പി.പി. മുകുന്ദനും കെ. രാമന്‍പിള്ളയും ചെയര്‍മാന്‍ സ്ഥാനം പ്രതീക്ഷിക്കുന്നവരാണ്. പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നവരെ തെരഞ്ഞെടുപ്പ് സമയത്ത് പ്രചാരണത്തില്‍ വേണ്ടരീതിയില്‍ ഉപയോഗിച്ചില്ളെന്ന ആര്‍.എസ്.എസിന്‍െറ അഭിപ്രായത്തിലാണ് ഇവര്‍ക്ക് പ്രതീക്ഷ. ബി.ഡി.ജെ.എസിന്‍െറ രൂപവത്കരണത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാന്‍ സാധിച്ചില്ളെന്നാണ് ഇരു പാര്‍ട്ടികളുടെയും നിഗമനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.