കണ്ണൂര്‍: മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ സി.ബി.ഐ പ്രതിചേര്‍ത്തത് പാര്‍ട്ടിക്കും അദ്ദേഹത്തിനും ഒരുപോലെ അഗ്നിപരീക്ഷയാകും. അതേസമയം, ജയരാജനെ പ്രതിചേര്‍ത്തത് ആര്‍.എസ്.എസിന്‍െറ രാഷ്ട്രീയ നാടകമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാനാണ് സി.പി.എം തീരുമാനം. കണ്ണൂരില്‍ നടന്ന ആര്‍.എസ്.എസ് ചിന്തന്‍ ബൈഠക്കിന്‍െറ തുടര്‍ച്ചയായാണ് ജയരാജനെ കൊലക്കേസില്‍ പ്രതിചേര്‍ക്കാനുള്ള ചരടുവലികളെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
2012ല്‍ എം.എസ്.എഫ് നേതാവ് പട്ടുവം അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസിലും പി. ജയരാജനെ പ്രതിചേര്‍ത്തിരുന്നു. ഈ കേസില്‍ 2012 ആഗസ്റ്റ് ഒന്നിന് ജയരാജനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ വ്യാപക പ്രതിഷേധമുണ്ടായി. അറസ്റ്റിനെതിരെ സി.പി.എം പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ കാസര്‍കോട് ഉദുമ ഏരിയയിലെ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ മനോജ് കൊല്ലപ്പെടുകയും ചെയ്തു. ആഗസ്റ്റ് 27നാണ് ജയരാജന്‍ ജാമ്യം നേടി പുറത്തിറങ്ങിയത്.
ആര്‍.എസ്.എസ് ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖായിരുന്ന കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒന്നര വര്‍ഷത്തിനുശേഷം വധഗൂഢാലോചന ചുമത്തി, യു.എ.പി.എ പ്രകാരം ജാമ്യം നിഷേധിക്കുംവിധമാണ് ജയരാജനെ സി.ബി.ഐ പ്രതിചേര്‍ത്തത്. മനോജ് കൊല്ലപ്പെട്ടശേഷം ജയരാജന്‍െറ മകന്‍ ഷൈന്‍ രാജ് സോഷ്യല്‍ മീഡിയയില്‍ ആഹ്ളാദപോസ്റ്റര്‍ ഇട്ടിരുന്നു. മനോജ് വധക്കേസിലെ മുഖ്യപ്രതി വിക്രമന്‍ രക്ഷപ്പെട്ട വാഹനം പി. ജയരാജന്‍ പ്രസിഡന്‍റായ സഹകരണസംഘത്തിന്‍േറതാണെന്ന് അന്വേഷണത്തില്‍ നേരത്തേ വ്യക്തമായിരുന്നു. മനോജിന്‍െറ ചരമവാര്‍ഷിക ദിനത്തില്‍ കൊല നടന്ന സ്ഥലത്ത് തെരുവുനായ്ക്കളെ കൊന്നു കെട്ടിത്തൂക്കിയതും വിവാദമായി.
2015 ജൂണ്‍ രണ്ടിനാണ് സി.ബി.ഐ പി. ജയരാജനെ ആദ്യമായി ചോദ്യം ചെയ്തത്. തിരുവനന്തപുരത്തെ സി.ബി.ഐ ഓഫിസില്‍ ഏഴുമണിക്കൂറോളം ചോദ്യം ചെയ്തു. തുടര്‍ന്ന് 2016 ജനുവരി ആദ്യവാരം വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയച്ചെങ്കിലും ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു. എന്നാല്‍, കേസില്‍ പ്രതിയല്ലാത്തതും യു.എ.പി.എ ഉള്‍പ്പെടുത്തിയതിനാലും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.
കേസില്‍ ജയരാജനെ പ്രതിചേര്‍ത്തിട്ടില്ളെന്ന് കോടതിയില്‍ അറിയിച്ച് ദിവസങ്ങള്‍ക്കകമാണ് കുറ്റകൃത്യവുമായി അദ്ദേഹത്തിന് നേരിട്ടുബന്ധമുള്ളതായി കാണിച്ച് സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് എ.കെ.ജി ആശുപത്രി തീവ്രപരിചരണവിഭാഗത്തിലുള്ള ജയരാജനെ ഉടന്‍ അറസ്റ്റ് ചെയ്യില്ളെന്നാണ് സി.പി.എം നേതൃത്വം കണക്കുകൂട്ടുന്നത്. അതിനുമുമ്പുതന്നെ മേല്‍കോടതിയില്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോവുകയും പൊതുസമൂഹത്തിന് മുമ്പാകെ ആര്‍.എസ്.എസിന്‍െറ രാഷ്ട്രീയ നാടകം തുറന്നുകാട്ടുകയും ചെയ്യുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.