കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ നേരിടാനുള്ള കൂട്ടുകെട്ടിന് കോണ്‍ഗ്രസിന് സി.പി.എമ്മിന്‍െറ ക്ഷണം.
തൃണമൂലിനെതിരെ മറ്റു പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കാന്‍ സമയമായെന്ന് 2008ല്‍ ടാറ്റക്കെതിരായ പ്രക്ഷോഭത്തിന് സാക്ഷിയായ സിംഗൂരില്‍ റാലിയില്‍ സംസാരിക്കവെ സി.പി.എം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ പറഞ്ഞു. ഏതുവശം ചേരണമെന്നത് കോണ്‍ഗ്രസിനെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പശ്ചി മേദിനിപുര്‍ ജില്ലയിലെ സല്‍ബാനിയിലേക്കുള്ള റാലിയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായവും നിക്ഷേപവും സംസ്ഥാനത്തു കൊണ്ടുവരുന്നതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നാരോപിച്ചാണ് മാര്‍ച്ച്. സി.പി.എമ്മില്‍ ഒരുവിഭാഗം കേരളത്തില്‍ പാര്‍ട്ടിയുടെ മുഖ്യശത്രുക്കളായ കോണ്‍ഗ്രസുമായുള്ള സഖ്യത്തിനെതിരാണെങ്കിലും അത് സാഹചര്യത്തിന്‍െറ ആവശ്യമാണെന്നാണ് പല കോണ്‍ഗ്രസ് നേതാക്കളുടെയും പക്ഷം.
കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സോണിയക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിലൂടെ പലയിടത്തും നേട്ടംകൊയ്ത തൃണമൂല്‍ തങ്ങളെ വഞ്ചിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വികാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.