മലപ്പുറം: കോണ്‍ഗ്രസിലെ ഗ്രൂപ് വഴക്കില്‍ മുസ്ലിം ലീഗിന് കടുത്ത അമര്‍ഷം. വെള്ളിയാഴ്ച പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയില്‍ ചേര്‍ന്ന അടിയന്തര സെക്രട്ടേറിയറ്റ് യോഗത്തില്‍ കോണ്‍ഗ്രസിന്‍െറ ഇപ്പോഴുള്ള പോക്ക് യു.ഡി.എഫിന്‍െറ അടിവേരിളക്കുമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. കെ.എം. മാണിയുമായുള്ള പ്രശ്നത്തില്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്നതിലും പ്രതിഷേധം ഉയര്‍ന്നു. തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷവും കോണ്‍ഗ്രസ് പാഠം പഠിക്കുന്നില്ളെന്നത് ദു$ഖകരമാണ്. കോണ്‍ഗ്രസിന്‍െറ പ്രവര്‍ത്തനങ്ങളില്‍ മാറ്റമുണ്ടാകുന്നില്ളെങ്കില്‍ പാര്‍ട്ടിയുടെ കാര്യം സുരക്ഷിതമാക്കുന്ന നിലപാടുമായി മുന്നോട്ട് പോകണമെന്നും നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ കോഴിക്കോട് ചേര്‍ന്ന രണ്ട് ദിവസത്തെ ക്യാമ്പില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്‍െറ ഭാഗമായി ലീഗിന്‍െറ സംഘടനാ സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചു. ഇതിന്‍െറ ഭാഗമായി പിന്നാക്ക സംഘടനകളുടെ കൂട്ടായ്മ രൂപപ്പെടുത്താന്‍ ഉപസമിതിയെ നിശ്ചയിച്ചു. ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എയുടെ നേതൃത്വത്തിലാണ് സമിതി പ്രവര്‍ത്തിക്കുക. പിന്നാക്ക സംഘടനകളുടെ കൂട്ടായ്മയില്‍ നേരത്തേ നേതൃപരമായ പങ്കുവഹിച്ച കുട്ടി അഹമ്മദ്കുട്ടിയും ഈ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകും. സമിതി ഉടനെ ദലിത്, പിന്നാക്ക സംഘടനാ നേതാക്കളുമായും സംഘടനാ ഭാരവാഹികളുമായും ചര്‍ച്ച നടത്തും. പാര്‍ട്ടിക്ക് കൂടുതല്‍ മതേതര മുഖം നല്‍കാന്‍ കൂട്ടായ്മയിലൂടെ സാധ്യമാകുമെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി.
തെരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ച അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി പിരിച്ചുവിടാന്‍ തീരുമാനിച്ചു. വര്‍ഷങ്ങളായി ഇളക്കമില്ലാതെ നേതൃത്വ പദവികളില്‍ ഇരിക്കുന്നവരെ മാറ്റും. മുസ്ലിം സംഘടനകളുടെ കൂട്ടായ്മയുമായി മുന്നോട്ടുപോകും. എന്നാല്‍, ബി.ജെ.പിയോടടുക്കുന്നകാന്തപുരം വിഭാഗവുമായി ബന്ധം വേണ്ടെന്നും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.