അഞ്ചു മാസമെത്തിയ ഗർഭവുമായി അങ്കിതക്ക് ഇത് അനായാസം ; 10 കിലോമീറ്റർ മത്സരത്തിൽ അങ്കിത ഓടിയെത്തിയത് 62 മിനിറ്റിൽ
ബംഗളൂരു: ഇതൊക്കെ എന്ത് ...? എന്ന നിസ്സാരഭാവത്തിലാണ് അങ്കിത കൗർ. അഞ്ചു മാസമെത്തിയ ഗർഭവുമായി 10 കിലോ മീറ്റർ ഓട്ട മത്സരം പൂർത്തിയാക്കിയ ശേഷമാണ് അങ്കിത ഒന്നും സംഭവിക്കാത്ത മട്ടിൽ നിൽക്കുന്നത്. ബംഗളൂരുവിൽ നടന്ന ടി.സി.എസ് ലോക 10 കിലോമീറ്റർ മത്സരത്തിൽ അത്രയും ദൂരം അങ്കിത ഓടിയെത്തിയത് 62 മിനിട്ടിലാണ്. 'ശ്വസിക്കുന്നതുപോലെ സ്വാഭാവികമായാണ് എനിക്ക് തോന്നിയത്. കഴിഞ്ഞ ഒമ്പതുവർഷമായി സ്ഥിരമായി ഞാൻ ഓടുന്നുണ്ട്.
രാവിലെ എഴുന്നേറ്റാലുടൻ അതെെൻറ മുറ തെറ്റാത്ത പതിവാണ്. എന്നെ സംബന്ധിച്ച് ഗർഭകാലത്തും ഏറ്റവും നല്ല വ്യായാമം ഓട്ടം തന്നെയാണ്. ഗർഭിണിയാണെന്നു കരുതി അതിലൊരു മാറ്റമൊന്നും വരുത്തിയിട്ടില്ല...' ആറോളം അന്താരാഷ്ട്ര മാരത്തണുകളിൽ പങ്കെടുത്തിട്ടുള്ള അങ്കിത പറയുന്നു. മുമ്പൊരിക്കൽ ടി.സി.എസ് ലോക 10 കിലോ മീറ്റർ മത്സരത്തിൽ വിജയിയുമായിട്ടുണ്ട് എൻജിനീയർ കൂടിയായ അങ്കിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.