498 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കി -കായിക മന്ത്രി

കാസർകോട്​: ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ 2015വരെ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ കായിക താരങ്ങളില്‍ 498 പേര്‍ക്ക് സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്​ടിച്ച് നിയമനം നല്‍കിയതായി കായിക മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. ഉടന്‍ നിയമനം നല്‍കാനുള്ള 54 പേരുടെ പട്ടിക കൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇതുകൂടി പൂര്‍ത്തിയാകുമ്പോള്‍ 552 കായികതാരങ്ങള്‍ക്ക് ജോലി ലഭിക്കുമെന്ന് മന്ത്രി വ്യക്​തമാക്കി. നീലേശ്വരം തെക്കന്‍ ബങ്കളം രാങ്കണ്ടത്ത് ദേശീയ ഫുട്‌ബാള്‍ താരം ആര്യശ്രീക്ക്​ സംസ്ഥാന കായിക വകുപ്പ് നിര്‍മിച്ചുനല്‍കിയ വീടി​െൻറ താക്കോല്‍ ദാനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

2015-19 കാലഘട്ടത്തില്‍ ദേശീയ അന്തര്‍ദേശീയ നേട്ടമുണ്ടാക്കിയ 250 കായികതാരങ്ങള്‍ക്ക് ജോലി നല്‍കുന്നതിനുള്ള അപേക്ഷ സ്വീകരിച്ചു. കായികതാരങ്ങള്‍ക്ക് വീടുവെച്ച് നല്‍കുന്നതിലൂടെ എല്ലാവര്‍ക്കും വീട് എന്ന സ്വപ്നം പൂര്‍ത്തീകരിക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയില്‍ കായിക വകുപ്പും പങ്കാളികളാവുകയാണ്.

നിര്‍ധനരായ താരങ്ങള്‍ക്ക് വീട് നല്‍കി അവരെ പ്രോത്സാഹിപ്പിക്കുമ്പോള്‍ അത് നമ്മുടെ കായികമേഖലക്ക്​ കൂടുതല്‍ ഊര്‍ജമേകുകയാണെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കായിക മേഖലയെ വളര്‍ത്താന്‍ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തു നടപ്പാക്കിവരുന്നതെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - ep jayarajan about sports stars job recruitment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.