ബി.ജെ.പിക്കായി കളത്തിലിറങ്ങിയ ഗുസ്​തിതാരം യോഗേശ്വർ ദത്ത്​ പിന്നിൽ, കോൺഗ്രസിന്​ ലീഡ്​

ന്യൂഡൽഹി: ബി.ജെ.പിക്കായി അങ്കത്തട്ടിലിറങ്ങിയ മുൻ ഗുസ്​തിതാരം യോഗേശ്വർ ദത്ത്​ പിന്നിൽ. ഹരിയാനയിലെ ബറോഡ മണ്ഡലത്തിൽ മത്സരിക്കാനിറങ്ങിയ യോഗേശ്വർ കോൺഗ്രസ്​ സ്ഥാനാർഥി ഇന്ദുരാജിനോട്​ 3000 വോട്ടുകൾക്ക്​ പിന്നിലാണ്​.

ഇന്ത്യക്കായി ലണ്ടൻ ഒളിംപിക്​സിൽ 60 കിലോ​ഗ്രാം ഫ്രീസ്​റ്റൈൽ റസ്​ലിങ്ങിൽ യോഗേശ്വർ വെങ്കലമെഡൽ നേടിയിട്ടുണ്ട്​. 2010,2014 കോമൺവെൽത്​ ഗെയിംസിൽ സ്വർണമെഡൽനേടിയ യോഗേശ്വർ 2014 ഇഞ്ചിയോൺ ഏഷ്യൻഗെയിംസിലും സ്വർണ മെഡൽ നേടി​.

2019 സെപ്​റ്റംബറിലാണ്​ യോഗേശ്വർ ബി.ജെ.പിയിൽ ചേർന്നത്​. സിറ്റിങ്​ എം.എൽ.എ കോൺഗ്രസിൻെറ ശ്രീ കൃഷ്​ണൻ ഹൂഡ അന്തരിച്ചതിനെത്തുടർന്നാണ്​ ബറോഡയിൽ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്നത്​. 

Tags:    
News Summary - Congress candidate Indu Raj leads over BJP's Yogeshwar Dutt in Baroda bypoll in Haryana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.