ഉപതെരഞ്ഞെടുപ്പിലും രക്ഷയില്ല, ബി.ജെ.പി സ്ഥാനാർഥിയായ ഗുസ്​തി താരം യോഗേശ്വർ ദത്തിനെ മലർത്തിയടിച്ച്​​ കോൺഗ്രസ്​

ന്യൂഡൽഹി: ബി.ജെ.പിക്കായി അങ്കത്തട്ടിലിറങ്ങിയ മുൻ ഗുസ്​തിതാരം യോഗേശ്വർ ദത്തിന്​ തോൽവി. ഹരിയാനയിലെ ബറോഡ മണ്ഡലത്തിൽ മത്സരിക്കാനിറങ്ങിയ യോഗേശ്വർ കോൺഗ്രസ്​ സ്ഥാനാർഥി ഇന്ദുരാജിനോട്​ 12000ത്തിലേറെ വോട്ടുകൾക്ക്​ പിന്നിലാണ്​. കഴിഞ്ഞ നിയമ സഭതെരഞ്ഞെടുപ്പിൽ ഇതേമണ്ഡലത്തിൽ 4000ത്തിലേറെ വോട്ടിന്​ പരാജയപ്പെട്ട യോഗേശ്വറിന്​ ഇക്കുറി ബി.ജെ.പി വീണ്ടും അവസരം നൽകുകയായിരുന്നു.

ലണ്ടൻ ഒളിംപിക്​സിൽ ഇന്ത്യക്കായി 60 കിലോ​ഗ്രാം ഫ്രീസ്​റ്റൈൽ റസ്​ലിങ്ങിൽ യോഗേശ്വർ വെങ്കലമെഡൽ നേടിയിട്ടുണ്ട്​. 2010,2014 കോമൺവെൽത്​ ഗെയിംസിൽ സ്വർണമെഡൽനേടിയ യോഗേശ്വർ 2014 ഇഞ്ചിയോൺ ഏഷ്യൻഗെയിംസിലും സ്വർണ മെഡൽ നേടി​.

2019 സെപ്​റ്റംബറിലാണ്​ യോഗേശ്വർ ബി.ജെ.പിയിൽ ചേർന്നത്​. സിറ്റിങ്​ എം.എൽ.എ കോൺഗ്രസിൻെറ ശ്രീ കൃഷ്​ണൻ ഹൂഡ അന്തരിച്ചതിനെത്തുടർന്നാണ്​ ബറോഡയിൽ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്നത്​.

Tags:    
News Summary - BJP's Yogeshwar Dutt Beaten For 2nd Time In Bypoll For Haryana's Baroda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.