ലോകത്തി​െൻറ അപേക്ഷ തള്ളി; ഗുസ്​തി ചാമ്പ്യ​െൻറ വധശിക്ഷ നടപ്പാക്കി ഇറാൻ

തെഹ്​റാൻ: ലോക രാജ്യങ്ങളുടെയും അന്താരാഷ്​ട്ര കായിക സമൂഹത്തി​െൻറയും എതിർപ്പ്​ വകവെക്കാതെ ഗുസ്​തി താരം നവീദ്​ അഫ്​കാരിയുടെ (27) വധശിക്ഷ ഇറാൻ നടപ്പാക്കി. 2018ലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ, പൊതുമേഖലാ സ്​ഥാനത്തിലെ ജീവനക്കാരൻ കൊല്ലപ്പെട്ട കേസിലാണ്​ അഫ്​കാരി​ക്ക്​ മരണം വിധിച്ചത്​. ഷിറാസിലെ ആദിലാബാദ് ജയിലിൽ ശനിയാഴ്ച പുലർ​െച്ച വധശിക്ഷ നടപ്പാക്കി.

ശിക്ഷ നിർത്തിവെക്കാൻ ആവശ്യപ്പെട്ട്​ രാജ്യാന്തര ഒളിമ്പിക്​ കമ്മിറ്റിയും ഇതര സംഘടനകളും, അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപും രംഗത്തെത്തിയിരുന്നു. ഇതൊന്നും മുഖവിലക്കെടുക്കാതൊണ്​ ശിക്ഷ നടപ്പാക്കിയത്​. ഇറാ​െൻറ നടപടിയെ ​െഎ.ഒ.സി അപലപിച്ചു. ഗ്രീകോ റോമൻ ഗുസ്​തിയിൽ ദേശീയ ചാമ്പ്യനായിരുന്നു നവീദ്​ അഫ്​കാരി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.