Posted On
date_range Updated On
date_range യു.എ.ഇയിൽ പെട്രോൾ വില കൂടി, ഡീസൽ കുറഞ്ഞു
ദുബൈ: മേയ് മാസത്തിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചപ്പോൾ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് നേരിയ വർധനവ്. മേയ് ഒന്നുമുതൽ സൂപ്പർ 98പെട്രോൾ ലിറ്ററിന് 3.16 ദിർഹമാണ് നിരക്ക്.
ഏപ്രിലിൽ ഇത് 3.01 ദിർഹമായിരുന്നു നിരക്ക്. സ്പെഷ്യ 95 പെട്രോളിന് 3.05 ദിർഹമാണ് പുതിയ നിരക്ക്. കഴിഞ്ഞ മാസം ഇത് 2.90 ദിർഹമായിരുന്നു.
ഏപ്രിലിൽ 2.82 ദിർഹമായിരുന്ന ഇ-പ്ലസ് 91 പെട്രോളിന് 2.97 ദിർഹമായാണ് നിരക്ക് വർധിച്ചത്. എന്നാൽ ഡീസലിന് വിലയിൽ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്.
കഴിഞ്ഞ മാസം 3.03 ദിർഹമായിരുന്ന ഡീസലിന് മേയിൽ 2.91 ദിർഹമാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.