വാഷിങ്ടൺ: മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കവേ ഡോണൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങുകൾക്കുള്ള ഒരുക്കം കാപിറ്റോൾ മന്ദിരത്തിൽ പൂർത്തിയായി. മൈനസ് ആറ് ഡിഗ്രി സെൽഷ്യസിലേക്ക് താപനില താഴ്ന്നതിനാലാണ് ചടങ്ങുകൾ കാപിറ്റോൾ മന്ദിരത്തിനകത്തേക്ക് മാറ്റിയത്. 1985ൽ റൊണാൾഡ് റീഗന്റെ സ്ഥാനാരോഹണ ചടങ്ങാണ് ഇതിനു മുമ്പ് അകത്തെ വേദിയിൽ നടത്തിയത്. അമേരിക്കൻ നാടോടി ഗായിക കാരി അണ്ടർവുഡിന്റെ സംഗീതക്കച്ചേരി അടക്കമുള്ള പരിപാടികളാണ് ചടങ്ങിന്റെ ഭാഗമായി നടക്കുക.
- സത്യപ്രതിജ്ഞ ചടങ്ങ് ദിനം: ജനുവരി 20 തിങ്കളാഴ്ച
- സമയം: യു.എസ് സമയം ഉച്ചക്ക് 12 (ഇന്ത്യൻ സമയം രാത്രി 10.30)
- സ്ഥലം: വാഷിങ്ടണിലെ യു.എസ് കാപ്പിറ്റോളിന്റെ പടിഞ്ഞാറ് മുൻവശത്തുള്ള റോട്ടൻഡ ഹാൾ
- രാവിലെ ഡോണാൾഡ് ട്രംപും ഭാര്യ മിലേനിയ ട്രംപും പങ്കെടുക്കുന്ന പ്രത്യേക പ്രാർഥന സെന്റ് ജോൺസ് എപ്പിസ്കോപൽ ചർച്ചിൽ നടക്കും.
- പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനുമൊപ്പം വൈറ്റ് ഹൗസിൽ ചായ സൽക്കാരം
- 9.30: കാരി അണ്ടർവുഡിന്റെ ‘അമേരിക്ക ദ ബ്യൂട്ടിഫുൾ’ സംഗീതപരിപാടി.
- കാപിറ്റോൾ കെട്ടിടത്തിന്റെ വെസ്റ്റ് ലോണിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിക്കും
- 12: സത്യപ്രതിജ്ഞ ചെയ്ത് ട്രംപ് അധികാരമേൽക്കും
- മുൻ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ഔദ്യോഗിക വിടവാങ്ങലും ആചാരപരമായ യാത്രയയപ്പും
- പ്രസിഡന്റിന്റെ ഒപ്പുവെക്കൽ ചടങ്ങുകൾ. നാമനിർദേശങ്ങൾ, നിവേദനം, പ്രഖ്യാപനം, ഉത്തരവുകൾ എന്നിവയിലാണ് ഒപ്പുവെക്കുക
- പ്രസിഡന്റും വൈസ് പ്രസിഡന്റും അതിഥികളും സെനറ്റ് നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങിനായുള്ള കോൺഗ്രസ് സമിതി അംഗങ്ങളും കാപ്പിറ്റോൾ സ്റ്റാച്യുറി ഹാളിൽ ഉച്ചഭക്ഷണം കഴിക്കും
- ഉച്ചഭക്ഷണ ശേഷം പ്രസിഡന്റും വൈസ് പ്രസിഡന്റും കാപിറ്റോളിന്റെ കിഴക്കൻ ഭാഗത്ത് സൈനികരെക്കുറിച്ചുള്ള അവലോകനം നടത്തും
- 3.00: പെൻസൽവേനിയ അവന്യൂവിൽനിന്ന് വൈറ്റ് ഹൗസിലേക്ക് പ്രസിഡൻഷ്യൽ പരേഡ്
- ഓവൽ ഓഫിസിലെ ഒപ്പുവെക്കൽ ചടങ്ങിനായി ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങും. തുടർന്ന് സത്യപ്രതിജ്ഞയിൽ ഒപ്പുവെക്കും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.