സ്വന്തം വഴിയെ ജയരാജന്‍റെ തുടർയാ​ത്ര

അച്ചടക്കത്തിൽ പാർട്ടിയെ അനുസരിച്ചു എന്ന പതിവ്​ പുകഴ്​ത്തലുകൾ ഇ.പി.ജയരാജ​​​െൻറ തിരിച്ചുവരവി​​​െൻറ മുന്നണി ന്യായീകരണമാണ്​.  പക്ഷെ, ബന്ധു നിയമനമെന്ന കളങ്കം സി.പി.എമ്മിന്​ അച്ചടക്കത്തി​​​െൻറ  ന്യായം വെച്ച്​ ഒതുക്കാനാവുന്നതിൽ പരിമിതിയുണ്ട്​. കാരണം,അത്രത്തോളം അകത്ത്​ നിന്നുള്ള എതിർപ്പ്​ സഹിക്കാതെയായിരുന്നു അന്ന്​ ജയരാജൻ രാജിവെ​ക്കേണ്ടി വന്നത്​. 

ഇത്രയായിട്ടും ജയരാജൻ പഴയ അതേ കസേരയിൽ പൂർവോപരി ശക്​തനായി തിരിച്ചു വന്നു എന്നതാണ്​ കൗതുകകരം.  ജയരാജനെ അടുത്തറിയുന്നവർക്ക്​ അതിൽ കൗതുകമൊന്നുമില്ല. കാരണം, ജയരാജന്​ എന്നും  സ്വന്തം വഴിയുണ്ടായിരുന്നു. ​പാർട്ടിയെ ഉലച്ചുവെന്ന്​ കരുതുന്ന പല നിലപാടുകളും സ്വന്തമായി സ്വീകരിച്ച്​ ഒടുവിൽ ആ വഴിയെ പാർട്ടിയെ കൊണ്ടു നടത്തിക്കുന്ന ജയരാജ​​​െൻറ കഴിവി​​​െൻറ തുടർച്ചയാണീ തിരിച്ചു വരവ്​. അദ്ദേഹത്തെ അറിയുന്നവരെല്ലാം അത്​ കൊണ്ട്​ തന്നെ ഇതൊരു സ്വാഭാവികമായ നിയോഗമായേ കരുതുന്നുളളു.  

പ്രത്യക്ഷത്തിൽ ജയരാജൻ വലിയൊരു വിവാദ പുരുഷനാണ്​. പക്ഷെ, അതിനെക്കാൾ അപ്പുറം ആ വിവാദങ്ങളെല്ലാം സി.പി.എമ്മിന്​ മുതൽക്കൂട്ടായിരുന്നുവെന്നതാണ്​ നേര്​. ലോട്ടറി രാജാവ്​ സാൻറിയാഗോ മാർട്ടിനിൽ നിന്ന്​ ദേശാഭിമാനിക്ക്​ പണം സ്വരൂപിച്ചതുൾപ്പെടെയുള്ള എല്ലാ വിവാദങ്ങളും വിവാദങ്ങൾക്കപ്പുറം പാർട്ടി സ്വീകരി​ക്കേണ്ട കാലികമായ മാറ്റങ്ങളുടെ വഴിയായി മാറുകയായിരുന്നു. അതാണ്​ ജയരാജ​​​െൻറ പാത. അതിനാൽ,​ തോൽക്കുന്നത്​ ജയരാജനല്ല. ജയരാജനെ വെച്ച്​ ജയിക്കുന്നത്​ പാർട്ടിയാണ്​. മന്ത്രിസഭയിൽ രണ്ടാമനാവുമെന്ന നിലയിൽ തിരിച്ചു വരുന്ന പുതിയ നിയോഗവും ഇൗ വസ്​തുതയുടെ പകിട്ടാണ്​.

എം.വി.രാഘവ​​​െൻറ ബദൽരേഖ പ്രസ്​ഥാനത്തിനോട്​ മനസ്​ ചാർത്തിയ ഒരു കാലം ജയരാജനുണ്ടായിരുന്നു. അന്ന്​ ജയരാജൻ രാഘവ​​​െൻറ ശിഷ്യനാണ്​. പക്ഷെ, രാഘവൻ പുറത്തായപ്പോൾ  പാർട്ടി മേൽ​ക്കൊയ്​മക്കൊപ്പമാണ്​ ജയരാജൻ നിന്നത്​. അത്​ കൊണ്ട്​ തന്നെ 1987ൽ അഴീക്കോട്​ മണ്ഡലത്തിൽ എം.വി.രാഘവനോട്​ മൽസരിച്ച്​ തോറ്റാണെങ്കിലും പാർട്ടിയിലെ  കൂറ്​ ഉറപ്പിച്ചു ജയരാജൻ. പിന്നീട് സി.പി.എമ്മി​​​െൻറ കണ്ണുർ ജില്ലയുടെ കരുത്തായി മാറുകയായിരുന്നു.

എസ്.എഫ്.ഐയിലൂടെയും ഡി.വൈ.എഫ്.ഐയിലൂടെയും വളര്‍ന്നു സി.പി.എമ്മിന്‍റെ കണ്ണൂരിലെ പ്രധാന നേതാവായി മാറിയ ജയരാജന്‍ എം.വി രാഘവന്‍ പാര്‍ട്ടിവിട്ട കാലത്ത് കണ്ണൂരില്‍ സി.പി.എമ്മിനെ പിടിച്ചു നിര്‍ത്തിയ നേതാക്കളില്‍ കരുത്തുറ്റ ഒരാളായി. പിണറായിയും, കോടിയേരിയുമെല്ലാം അന്ന്​ കണ്ണൂരിൽ ഒതുങ്ങി നിന്ന കാലമാണ്​.  രാഘവനും കെ സുധാകരനും അടങ്ങിയ കണ്ണൂരിലെ യു.ഡി എഫ് കൂട്ട്​കെട്ടിനെ  ഇഞ്ചോടിഞ്ചു പൊരുതി തോൽപിച്ചു ജയരാജൻ.

അക്രമത്തില്‍ പല തവണ ജയരാജന് കൊടിയ മര്‍ദനമേറ്റു. എം.എല്‍.എ ആയിരുന്ന സമയത്തും അക്രമിക്കപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ നിയമസഭയില്‍ കരുണാകരന്‍റെ മുന്നില്‍ ഷര്‍ട്ടഴിച്ച് അടിയുടെ പാട് കാട്ടിക്കൊടുത്തു അദ്ദേഹം. ജില്ലാ സെക്രട്ടറിയായിരിക്കെ രണ്ട് തവണ ആര്‍.എസ്.എസ് ബോംബാക്രമണത്തിനിരയായി.1995 ഏപ്രില്‍ 12 ചണ്ഡിഗഡ്​ പാർട്ടി കോൺഗ്രസ്​ കഴിഞ്ഞ്​ വരു​േമ്പാൾ ചെന്നൈ രാജധാനി എക്‌സ്പ്രസിലാണ്​ ജയരാജന്​ വെടിയേറ്റത്​ . കഴുത്തിൽ​ ​വെടിയുണ്ടയുമായി ജയരാജന്​ സ്വകാര്യ ജീവിതം ​പ്രയാസകരമായി. എന്നിട്ടും പാർട്ടി നിയോഗം ഒരോന്നായി ഏറ്റെടുത്തു. ജയരാജൻ തുടങ്ങുന്ന ഒാരോ നിലപാടുകളും പാർട്ടിക്ക്​ ഗുണമേ ചെയ്​തിട്ടുള്ളു. 

പറശ്ശിനിക്കടവ്​ വിസ്​മയ അമ്യൂസ്​മ​​െൻറ്​ പാർക്ക്​ ജയരാജ​​​െൻറ ബുദ്ധിയായിരുന്നു. അന്ന്​ ഏറെ വിമർശിക്കപ്പെട്ടുവെങ്കിലും അതിന്ന്​ ഒരു സംരംഭമായി തീർന്നു. ഇത്തരം സംരംഭങ്ങളുടെ ന്യായീകരണമായി ജയജരാജൻ നടത്തിയ  പ്രയോഗം ഏറെ കോളിളക്കമാണ്​ സൃഷ്​ടിച്ചത്​. പഴയ പാർട്ടി പ്രവർത്തക​നെ പോ​െല പരിപ്പ്​വടയും കട്ടൻ ചായയും മാത്രം കഴിച്ചു ജീവിക്കണമെന്നത്​ ഇന്ന്​ നടപ്പില്ല എന്നായിരുന്നുആ പരാമർശം. സാൻറിയാഗോ മാർട്ടിനിൽ നിന്ന്​ ദേശാഭിമാനിക്ക്​ സഹായം തേടിയ വിവാദം പിന്നീട്​ അതിനെക്കാൾ വലിയ ഇടപാടുകളുടെ തോഴരാക്കി പാർട്ടി സ്​ഥാപനങ്ങളെ. ഇത്തവണ മട്ടന്നൂരിൽ മൽസരിക്കാൻ ജയരാജന്​ കെട്ടിവെക്കാനുള്ള തുക നൽകിയത്​ കണ്ണൂർ തെക്കിബസാറിലെ മൈത്രിഭവൻ വൃദ്ധസദനത്തി​ലെ അന്തേവാസികളുടെ വകയായിരുന്നു. അപ്പോഴാണ്​ പതിനഞ്ച്​ വർഷം മുമ്പ്​ ജയരാജ​​​െൻറ സാരഥ്യത്തിൽ ഇങ്ങനെയൊരു വൃദ്ധസദനം കണ്ണൂർ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന്​ പലരും അറിഞ്ഞത്​. കണ്ണൂർ വിമാനത്താവളത്തിന്​ സ്​ഥലമെടുപ്പ്​ സങ്കീർണമായിരുന്ന കാലത്ത്​ അവിടെ പാർട്ടി ഘടകങ്ങളെ അനുനയിപ്പിച്ച്​ വിമാനത്താവളം യാഥാർഥ്യത്തിലേക്ക്​ നയിച്ച എം.എൽ.എ. ആണ്​ ജയരാജൻ.

മന്ത്രിയായ​ശേഷം ജയരാജ​ന്​ പിന്നാലെ വിവാദങ്ങൾ പിന്തുടർന്നത്​ പുറത്ത്​ നിന്നല്ല. അകത്ത്​ നിന്നായിരുന്നു. ഭാര്യാസഹോദരി കൂടിയായ പി.കെ.ശ്രീമതി ടീച്ചർ എം.പി.യുടെ മകൻ പി. കെ. സുധീറിനെ കെ.എസ്​.​െഎ.ഇ.യുടെ മാനേജിങ്ങ്​ ഡയരക്​ടറായി നിയമിക്കാനുള്ള നീക്കത്തിനെതിരെ  ആന്തൂരിലെ ഒരു പാർട്ടി ഘടകമാണ്​ മേൽകമ്മിറ്റിക്ക്​ പരാതി നൽകിയിരുന്നത്​. പാർട്ടിക്കകത്ത്​ നിന്ന്​ ഉയർന്ന ഇൗ പരാതി നേതൃത്വത്തിന്​ ഗൗരവത്തിലെടുക്കേണ്ടി വന്നു. ഇത്​ പരിഗണിച്ച്​ സുധീറി​​​െൻറ നിയമന നീക്കം ജയരാജൻ റദ്ദ്​ ചെയ്​തിരുന്നു. പക്ഷെ, വിവാദങ്ങൾ ​അപ്പേഴേക്കും പിണറായി സർക്കാറിനെ ഉലച്ചു. 

അന്ന്​ മന്ത്രിസ്​ഥാനം രാജിവെക്കാനുള്ള തീരുമാനമെടുത്ത സെക്രട്ടറിയേറ്റ്​ യോഗത്തിൽ, നിന്ന്​ ഇറങ്ങിപ്പോയ ഇ.പി.ജയരാജൻ ഫേസ്​ബുക്കിൽ താനെടുത്ത നടപടിയെ ന്യായീകരിച്ച്​ പോസ്​റ്റിട്ടു. അതിന്​ പിന്നാലെ 2016 ഒക്​ടോബർ 17ന്​ നിയമസഭയിൽ താൻ രാജിവെക്കാനുണ്ടായ കാരണം വിശദീകരിച്ച്​ നടത്തിയ ദീർഘമായ പ്രസംഗം ഒരു കൗതുകം തന്നെയായിരുന്നു. പാർട്ടി ആവശ്യപ്പെട്ടിട്ടല്ല, താൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടാണ്​ രാജിവെക്കുന്നതെന്ന്​ ജയരാജൻ തിരുത്തി. വ്യവസായവകുപ്പിലെ മാഫിയയാണ്​ ത​ന്നെ വിവാദത്തിലകപ്പെടുത്തിയതെന്ന്​ ആരോപിച്ചു. താൻ തെറ്റ്​ ചെയ്​തിട്ടില്ല എന്ന്​ ആവർത്തിച്ചു. വ്യവസായ വകുപ്പിനെ ശുദ്ധീകരിക്കാനുള്ള ത​​​െൻറ ശ്രമത്തെ പരാജയപ്പെടുത്താനാണ്​ ഇൗ വിവാദം ഉയർത്തിയതെന്നും ജയരാജൻ അന്ന്​ വിശദീകരിച്ചു. കാലം സാക്ഷിയാവുമെന്നും നിയമസഭയിൽ നമ്മളെല്ലാം ഉണ്ടാവുമെന്നുമുള്ള താക്കീതോടെ അവസാനിപ്പിച്ച ആ ​പ്രസംഗത്തി​​​െൻറ തുടർച്ചയായി അതേ നിയസഭയിലേക്കാണ്​ വീണ്ടും അതേ വകുപ്പ്​ തിരിച്ചു പിടിച്ചു​  ജയരാജൻ കടന്നു വരുന്നത്​. 

വ്യവസായ വകുപ്പിലേക്ക്​ തന്നെ തനിക്ക്​ തിരിച്ചു പോകണം എന്ന ജയരാജ​​​െൻറ ആഗ്രഹം ഒന്ന്​ കൊണ്ട്​ മാത്രമാണ്​ സി.പി.എം. മന്ത്രിമാരുടെ വകുപ്പുകളിൽ അഴിച്ചുപണിപോലും നിശ്​ചയിക്കേണ്ടി വന്നത്​. അങ്ങിനെ ഇൗ തിരിച്ചു വരവ്​ ജയരാജ​​​െൻറ രാഷ്​ട്രീയ ജീവിതത്തിൽ ഒരു നാഴികക്കല്ലാണ്​. രാജിവെക്കു​േമ്പാൾ ജയരാജൻ പറഞ്ഞതൊന്നും പിന്നെ തിരുത്തിയിട്ടില്ല. ബന്ധു നിയമന വിവാദത്തിൽ വിജിലൻസ്​ അന്വേഷണ റിപ്പോർട്ടും കോടതിവിധിയും എല്ലാം ജയരാജന്​ വേണ്ടി പാർട്ടിയെ തിരുത്താൻ നിർബന്ധിച്ചുവെന്ന്​ ചുരുക്കം. 

Tags:    
News Summary - EP Jayarajan's Next Term-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.